- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഇനായ ബഹുമുഖ ജീവകാരുണ്യ പദ്ധതിയുമായി ദുബൈ കാസറഗോഡ് മണ്ഡലം കെ.എം.സി.സി
ദുബൈ: പുണ്ണ്യ റമസാനിനോടനുബന്ധിച്ച് ദുബൈ കാസറഗോഡ് മണ്ഡലം കെ.എം.സി.സി കമ്മിറ്റി നടപ്പിലാക്കുന്ന ബഹുമുഖ ജീവകാരുണ്യ പദ്ധതി ''ഇനായ 2016'' ന്റ്‌റെ ബ്രൌഷർ പ്രകാശനം ദേര ഫ്‌ളോറ പാർക്ക് ഹോട്ടലിൽ വച്ച് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങൾ എസ് ടി യു ദേശീയ സെക്രട്ടറിയും മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ട്രഷററുമായ എ. അബ്ദുൽ റഹ്മാന്ന് നൽകി പ്രകാശനം ചെയ്തു. ജീവ കാരുണ്യ രംഗത്ത് കെ.എം.സി.സി നിർവഹിച്ച് വരുന്ന ദൗത്യം മാതൃകാപരവും സമൂഹത്തിലെ ഇതര സംഘടനകൾക്ക് അനുകരണീയവുമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ അവശദകളിൽ കൈത്താങ്ങാവാൻ പ്രവാസികൾ കാണിക്കുന്ന സന്മനസ്സിനെ അദ്ദേഹം മുക്തകണ്ടം പ്രശംസിച്ചു. ബൈത്തു റഹ്മ, സി.എച്ച് സെന്റർ പോലുള്ള മാതൃകാ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന കെ.എം.സി.സി.യുടെ പ്രവർത്തനം ലോകോത്തര മാതൃകയാണെന്നും കഴിഞ്ഞ കാലങ്ങളിൽ മണ്ഡലം കമ്മിറ്റി നടപ്പിലാക്കിയ കാരുണ്യ പദ്ധതികളൊക്കെ തന്നെ അശണരർക്ക് വലിയ താങ്ങായി മാറിയിട്ടുണ്ട് എന്നും കാസറഗോഡ് ജനറൽ ആശുപത്രിക്ക് നൽകിയ ഡയാലിസിസ് പാവപെട്
ദുബൈ: പുണ്ണ്യ റമസാനിനോടനുബന്ധിച്ച് ദുബൈ കാസറഗോഡ് മണ്ഡലം കെ.എം.സി.സി കമ്മിറ്റി നടപ്പിലാക്കുന്ന ബഹുമുഖ ജീവകാരുണ്യ പദ്ധതി ''ഇനായ 2016'' ന്റ്‌റെ ബ്രൌഷർ പ്രകാശനം ദേര ഫ്‌ളോറ പാർക്ക് ഹോട്ടലിൽ വച്ച് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങൾ എസ് ടി യു ദേശീയ സെക്രട്ടറിയും മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ട്രഷററുമായ എ. അബ്ദുൽ റഹ്മാന്ന് നൽകി പ്രകാശനം ചെയ്തു. ജീവ കാരുണ്യ രംഗത്ത് കെ.എം.സി.സി നിർവഹിച്ച് വരുന്ന ദൗത്യം മാതൃകാപരവും സമൂഹത്തിലെ ഇതര സംഘടനകൾക്ക് അനുകരണീയവുമാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു. സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെ അവശദകളിൽ കൈത്താങ്ങാവാൻ പ്രവാസികൾ കാണിക്കുന്ന സന്മനസ്സിനെ അദ്ദേഹം മുക്തകണ്ടം പ്രശംസിച്ചു.
ബൈത്തു റഹ്മ, സി.എച്ച് സെന്റർ പോലുള്ള മാതൃകാ പ്രവർത്തനങ്ങൾക്ക് ശക്തി പകരുന്ന കെ.എം.സി.സി.യുടെ പ്രവർത്തനം ലോകോത്തര മാതൃകയാണെന്നും കഴിഞ്ഞ കാലങ്ങളിൽ മണ്ഡലം കമ്മിറ്റി നടപ്പിലാക്കിയ കാരുണ്യ പദ്ധതികളൊക്കെ തന്നെ അശണരർക്ക് വലിയ താങ്ങായി മാറിയിട്ടുണ്ട് എന്നും കാസറഗോഡ് ജനറൽ ആശുപത്രിക്ക് നൽകിയ ഡയാലിസിസ് പാവപെട്ടവരായ കിഡ്നി രോഗികൾക് വലിയ ആശ്വാസം നൽകുന്ന പദ്ധതിയായിരുന്നു എന്നും എസ്. ടി. യു. ദേശീയ സെക്രട്ടറിയും മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ട്രഷററുമായ എ. അബ്ദുൽ റഹ്മാൻ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു.
''ഇനായ 2016'' പദ്ധതിക്ക് കീഴിം ബൈത്തുറഹ്മ, സ്‌നേഹ സാന്ത്വനം മെഡികെയർ, വിധവാ സുരക്ഷ സ്‌കീം, മുഅല്ലിം സമശ്വാസ പദ്ധതി തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്, കഴിഞ്ഞ വർഷം ഹദിയ ജീവകാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി സമൂഹത്തിന്റെ താഴെ തട്ടിലുള്ളവർക്കിടയിൽ ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ നടത്തിയിരുന്നു.
ദുബൈ കെ. എം. സി. സി കാസർഗോഡ് മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും പ്രഖ്യാപിച്ച 8 ബൈത്തുറഹ്മയിൽ 4 വീടുകൾ പണി പൂർത്തീകരിച്ച് അവകാശികൾക്ക് കൈമാറിയിരുന്നു. ആദ്യത്തെ വീട് ബദിയദുക്കയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, രണ്ടാമത്തെ വീട് മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും, മൂന്നാമത്തെ വീട് ചെങ്ങള പഞ്ചായത്തിൽ ബഷീർ അലി ശിഹാബ് തങ്ങളും നാലാമത്തെ വീട് നഗരസഭയിൽ യഹ്യ തളങ്കരയുമാണ് അവകാശികൾക്ക് താക്കോൽദാനം നിർവ്വഹിച്ചത്. അഞ്ചാമത്തെ വീട് കുംബടാജയിലും ആറാമത്തെ വീട് മധൂർ പഞ്ചായത്തിലെ ഉളിയത്തുടക്കയിലും നിർമ്മാണം ഏഴാമത്തെ വീട് കാറഡുക്ക പഞ്ചായത്തിലെ ആദൂരിലും പണി പുരോഗമിക്കുന്നു.
മധുർ, കാറഡുക്ക, കുമ്പഡാജെ എന്നിവടങ്ങളിൽ നിർമ്മാണം പുരോഗമിക്കുന്ന ബൈത്തുറഹ്മകൾ അടുത്ത മാസത്തോടെ അവകാശികൾക്ക് കൈമാറാൻ സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു കാസറഗോഡ് നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി മുഖേനയാണ് ബൈത്തുറഹ്മ ഭവനങ്ങൾ നടപ്പിലാക്കുന്നത്.
യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂർ റഹ്മാൻ, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് പി.കെ അൻവർ നഹ, ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ മുഹമ്മദ് കുഞ്ഞി, ജില്ലാ ഉപദേശക സമിതി കൺവീനർ ഹനീഫ് ചെർക്കളം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അഷറഫ് എടന്നീർ, മണ്ഡലം ഭാരവാഹികളായ അസീസ് കമാലിയ, സിദ്ധീക്ക് ചൗക്കി, റഹമാന് പടിഞ്ഞാർ, ഫൈസൽ മുഹ്സിൻ, സുബൈർ അബ്ദുല്ല, ഷാജഹാൻ ഫോർട്ട് റോഡ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി പി. ഡി. നൂറുദ്ദീൻ സ്വാഗതവും, ട്രഷറർ ഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു.