യൂഎയിൽ ഇന്ത്യൻ പാസ്സ്‌പോർട്ട് പുതുക്കാൻ അമിത ചാർജ് ഈടാക്കുന്നു വെന്നും നാടിനെ അപേക്ഷിച്ചു നാലിരട്ടിയോളം കൂടുതലാണ് ഈടാക്കുന്നത് എന്നും ഇത് സാദാരണ ചെറിയ ശമ്പളത്തീന്ന് ജ്യോലി ചെയ്യുന്നവർക്കു വല്യ സാമ്പത്തിക പ്രയാസമുണ്ടാകുന്നു എന്നും അമിതചാർജ് ഈടാക്കുന്നത് അവസാനിപ്പിക്കണം എന്നും ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ടി നൂറുദ്ദീൻ ട്രെസർ ഫൈസൽ പട്ടേൽ എന്നിവർ ആവശ്യപ്പെട്ടു.

യൂ പി എ സർക്കാരിന്റെ കാലത്താണ് 4 ഇരട്ടിയോളം നിരക്ക് വർധിപ്പിച്ചത് അതിന്നു ശേഷം വന്ന മോദി സർക്കാരും നിരക്ക് കുറക്കാൻ തയാറായിട്ടില്ല. നാട്ടിൽ 1500 രൂപ മാത്രമാണ് പാസ്സ്‌പോർട്ട് പുതുക്കാൻ ഈടാക്കുന്നത്. അതേ സമയം യൂ എ യിൽ 337 ദിർഹം (6500 രൂപ ) മാണ് പ്രവാസികളിൽ നിന്ന് ഈടാക്കുന്നത് ഇതു കൂടാതെ ടൈപ്പിങ്ങിനും ഫോട്ടോകൾക്കുമായി വേറെയും നൽകണം . അർജന്റ് ബസിൽ ആണെങ്കിൽ 907 ദിർഹം(16500/-ഇന്ത്യൻ രൂപ) നൽകണം

ഇത് കൂടാതെ നേരത്തെ പാസ്സ്‌പോർട്ടിൽ തലയിൽ മുടിയുള്ളവൻ കഷണ്ടി ആയാലും അത് പോലെ നേരത്തെ തലയിൽ തട്ടമിടാതെയാണ് പാസ്പോർട്ടിൽ ഫോട്ടോ ഉള്ളതുങ്ങിൽ തട്ടമിട്ട ഫോട്ടോ ആയാൽ അഫിഡവിറ്റിന്ന് വേറെയും ക്യാഷും സമയവും ചെലവഴിക്കേണ്ട അവസ്ഥയാണെന്നും നിരക്ക് കുറയ്ക്കണമെന്നും അഫിഡവിറ് ലഘൂകരിക്കണം എന്നും ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ടി നൂറുദ്ദീൻ ട്രെസർ ഫൈസൽ പട്ടേൽ എന്നിവർ ആവശ്യപ്പെട്ടു