ദുബൈ: കാസർഗോഡ് ജില്ല പിറവി എടുത്തു 32 വർഷം പിന്നിടുമ്പോളും കാസർഗോഡിനെ പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സാധിച്ചിട്ടില്ല എന്നും തുടർച്ചയായി വികസന അവഗണനയാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടായത് എന്നും ദുബൈ കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പാസ്‌പോർട്ട് സേവാകേന്ദ്രം, മെഡിക്കൽ കോളേജ് ദീർഘദൂര ട്രെയിനുകൾക്കുള്ള, സ്റ്റോപ്, കേന്ദ്ര സർവ്വകലാശാലാനുബന്ധ മെഡിക്കൽ, ലോ കോളേജുകൾ ഏറ്റവും ഒടുവിൽ സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത അതിവേഗ റെയിൽ പാതയുടെ സാധ്യതാ പഠനം കണ്ണൂർ വരെ മാത്രമായി ഒതുക്കി കേന്ദ്ര സർക്കാരിന് കരട് റിപ്പോർട്ട് നൽകിയ ഇടത് പക്ഷ സർക്കാരിന്റെ നടപടി അങ്ങയേറ്റം പ്രതിഷേധാർഹമാണെന്നും കാസർഗോഡിനോട് കാണിക്കുന്ന അവഗണനക്കെതിരെ കക്ഷിരാഷ്ട്രീയത്തിന്ന് അതീതമായി പ്രതിഷേധം ഉയരണമെന്നും അഴിമതിയും കുറ്റകൃത്യവും ചെയ്യുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ഒരു ഇടമായി മാത്രം കാണാതെ കാസറഗോഡ് ജില്ലയെ കേരളത്തിന്റെ ഭാഗമായി കാണണം എന്നും ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. അതിവേഗ റയിൽഎന്ന ആശയം കൊണ്ട് വന്ന ടിഎംആർസിയുടെ പ്രതിനിധി ഇ ശ്രീധരൻ തിരുവനന്തപുരം - മംഗളൂരു കോറിഡോർ എന്നാണ് പറഞ്ഞിരുന്നത്. പിന്നെ എങ്ങനെ കാസർഗോഡ് ഒഴിവായി എന്നതു കൂടി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

അതിവേഗ റയിൽ കാസർകോടിനെ കൂടി ഉൾപ്പെടുത്തി റയിൽ പാത മംഗലാപുരം വരെ നീട്ടുന്നതിനുള്ള സർവ്വെ നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടും സർകോട് ജില്ലയോടുള്ള റയിൽവേ അവഗണന അവസാനിപ്പിക്കുക, ദീർഘദൂര ട്രെയിനുകളായ രാജധാനി എക്സ്പ്രസ്സ്, നിസാമുദ്ദീൻ എക്സ്പ്രസ്സ്, എറണാകുളം- ലോകമാന്യതിലക് എക്സ്പ്രസ്സ്, ദാദർ-തിരുനൽവേലി എക്സ്പ്രസ്സ്, ബീക്കാനീർ - കോയമ്പത്തൂർ എക്സ്പ്രസ്സ് തുടങ്ങിയ ദീർഘദൂരെ ട്രെയിനുകൾക്ക് കാസർകോട് സ്റ്റോപ്പ് അനുവദിക്കുക, പാസ്പോർട്ട് സേവാകേന്ദ്രം കാസർകോട് അനുവദിക്കുക, കേന്ദ്ര സർവ്വകലാശാലാനുബന്ധ മെഡിക്കൽ, ലോ കോളേജുകൾ ഉടൻ യഥാർത്ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം കമ്മിറ്റി ജൂലായ് 26 ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് പ്രതിഷേധ ധർണ്ണയിൽ നാട്ടിലുള്ള മുഴുവൻ കെ എം സി സി പ്രവർത്തകരും പങ്കെടുക്കണം എന്നും ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കാസറഗോഡ് ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെ ഓൺലൈൻ പ്രധിഷേധം ശക്തമാക്കാനും തീരുമാനിച്ചു .

പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി പി ടി നൂറുദ്ദീൻ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു സലീം ചേരങ്കൈ, ഇ ബി അഹ്മദ് ചെടയ്കൽ, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, സത്താർ ആലമ്പാടി, കരീം മൊഗർ, സിദ്ധീക്ക് ചൗക്കി, റഹമാന് പടിഞ്ഞാർ റഹീം നെക്കര മുനീഫ് ബദിയടുക്ക തുടങ്ങിയവർ പ്രസംഗിച്ചു. ദുബൈ കെഎംസിസി കാസർഗോഡ് മണ്ഡലം ട്രഷറർ ഫെസൽ പട്ടേൽ നന്ദി പറഞ്ഞു.