- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മംഗളൂരു വിമാനത്താവളത്തിൽ കൈക്കൂലി ചോദിച്ചു കൊണ്ടുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പീഡനം അന്വേഷിക്കണമെന്ന് കെഎംസിസി
ദുബായ്: മംഗളൂരു വിമാനത്താവളത്തിൽ ഉത്തരകേരളത്തിൽ നിന്നുള്ള പ്രവാസികളെ കൈക്കൂലി ആവശ്യപ്പെട്ടും മറ്റും നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ ക്രൂര നടപടി അവസാനിപ്പിക്കണം എന്നും ദുബൈയിൽ നിന്നും പോയ കാസർകോട് പൊയ്നാച്ചി സ്വദേശിയായ മോഹനൻ വീട് നിർമ്മാണത്തിനായി വാതിലുകളും ജനലുകളും ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന പിച്ചളയുടെ വിജാഗിരി കള്ളക്കടത്ത് സ്വർണമെന്ന് പറഞ്ഞ് മംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞുവെചു കൈക്കൂലി ആവശ്യപ്പെട്ട് പീഡിപ്പിച്ച സംഭവം അന്വേഷിച്ച കുറ്റക്കാരായ കസ്റ്റം ഉദ്യോഗസ്ഥരെ അടിയന്തരമായി നടപടി എടുക്കണം എന്ന് ദുബായ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ആറാട്ടുകടവ്, ട്രെസർ ഫൈസൽ പട്ടേൽ എന്നിവർ ആവശ്യപ്പെട്ടു. കാസർക്കോട് ജില്ലക്കാരായ ഭൂരിഭാഗം പ്രവാസികളും ആശ്രയിക്കുന്ന മംഗളൂരു വിമാനത്താവളത്തിൽ പലർക്കും ഇത്തരത്തിൽ പീഡനമേൽക്കേണ്ടി വരുന്ന പാവങ്ങളായ യാത്രക്കാരും എണ്ണം കൂടിവരികയാണ് എന്നും പലവരും ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോകുന്നതുകൊ
ദുബായ്: മംഗളൂരു വിമാനത്താവളത്തിൽ ഉത്തരകേരളത്തിൽ നിന്നുള്ള പ്രവാസികളെ കൈക്കൂലി ആവശ്യപ്പെട്ടും മറ്റും നിരന്തരമായി വേട്ടയാടുന്ന ഉദ്യോഗസ്ഥരുടെ ക്രൂര നടപടി അവസാനിപ്പിക്കണം എന്നും ദുബൈയിൽ നിന്നും പോയ കാസർകോട് പൊയ്നാച്ചി സ്വദേശിയായ മോഹനൻ വീട് നിർമ്മാണത്തിനായി വാതിലുകളും ജനലുകളും ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന പിച്ചളയുടെ വിജാഗിരി കള്ളക്കടത്ത് സ്വർണമെന്ന് പറഞ്ഞ് മംഗളൂരു വിമാനത്താവളത്തിൽ തടഞ്ഞുവെചു കൈക്കൂലി ആവശ്യപ്പെട്ട് പീഡിപ്പിച്ച സംഭവം അന്വേഷിച്ച കുറ്റക്കാരായ കസ്റ്റം ഉദ്യോഗസ്ഥരെ അടിയന്തരമായി നടപടി എടുക്കണം എന്ന് ദുബായ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ആറാട്ടുകടവ്, ട്രെസർ ഫൈസൽ പട്ടേൽ എന്നിവർ ആവശ്യപ്പെട്ടു.
കാസർക്കോട് ജില്ലക്കാരായ ഭൂരിഭാഗം പ്രവാസികളും ആശ്രയിക്കുന്ന മംഗളൂരു വിമാനത്താവളത്തിൽ പലർക്കും ഇത്തരത്തിൽ പീഡനമേൽക്കേണ്ടി വരുന്ന പാവങ്ങളായ യാത്രക്കാരും എണ്ണം കൂടിവരികയാണ് എന്നും പലവരും ചുരുങ്ങിയ അവധിക്ക് നാട്ടിൽ പോകുന്നതുകൊണ്ട് ഇത്രയും കാര്യങ്ങൾക്കു പിറകെ പോകാനോ പരാതിപ്പെടാനോ വരാറില്ല എന്നതാണ് ഇത്തരത്തിലുള്ള ഉദ്യോഗസ്ഥർക്കു പിടിച്ചുപറി ആവർത്തിക്കാൻ സഹായകരമാകുന്നത് എന്നും സിസിടിവി സംവിധാനം ശക്തമാക്കി പ്രവാസികളെ നിരന്തരമായി വേട്ടയാടുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കാസർകോട്ടുകാരടക്കമുള്ള മലയാളി യാത്രക്കാർക്കു എമിഗ്രേഷൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന പീഡനത്തിനും വിവേചനത്തിനുമെതിരെ മംഗളൂരു വിമാനത്താവളത്തിൽ മലയാളികളോട് കാണിക്കുന്ന വിവേചനപരമായ നടപടി അടക്കമുള്ള വിഷയങ്ങളെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും ഭാരവാഹികൾ അറിയിച്ചു.