ദുബൈ: ദുബൈ കെ.എം.സി.സി കാസർഗോഡ് മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തിനും കെഎംസിസി കമ്മിറ്റി രൂപീകരിച്ച് താഴെ തട്ടിലുള്ള പ്രവർത്തനം ശക്തമാകുന്നതിന്റെ ഭാഗമായി മധൂർ പഞ്ചായത്ത് രൂപീകരണ കൺവെൻഷൻ നാളെ രാത്രി 10 മണിക്ക് ദുബായ് ദേര റാഫി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. കൺവെൻഷൻ യുഎഇ കെഎംസസി ഉപദേശക സമിതി വൈസ് ചെയർമാൻ യഹ്യ തളങ്കര യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി എളേറ്റിൽ ഇബ്രാഹിം, ദുബായ് കെഎംസിസി പ്രസിഡന്റ് അന്വർ നഹ, മുസ്ലിം ലീഗ് മധുർ പഞ്ചായത്ത് ജനറൽ സെക്രട്ടറി ഹാരിസ് ചൂരി, കെഎംസിസി കാസറഗോഡ് ജില്ലാ മണ്ഡലം നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. പഞ്ചായത്ത് പരിധിയിലെ മുഴുവൻ കെഎംസിസി പ്രവർത്തകരും മുസ്ലിം ലീഗ് അനുഭാവികളും കൺവെൻഷനിൽ സംബന്ധിക്കണമെന്നു ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ, ട്രഷർ ഫൈസൽ പട്ടേൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓർഗനൈസർമാരായ അഷ്‌കർ ചൂരി-055 242 7175, ബാതിഷ ഹിദായത്ത് നഗർ- 055 176 5565 എന്നിവരുമായി ബന്ധപ്പെടുക. ദുബായ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ചെങ്കള, മൊഗ്രാൽ പുത്തൂർ ബദിയടുക്ക, കുമ്പഡാജെ, കാറഡുക്ക എന്നീ പഞ്ചായത്ത് കമ്മിറ്റികളും കാസറഗോഡ് മുനിസിപ്പാലിറ്റി കമ്മിറ്റിയും പ്രവർത്തിച്ചു വരുന്നുണ്ട്.