- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീസൺ സമയങ്ങളിലെ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് വർധന; പിൻവലിക്കണമെന്നാവശ്യവുമായി സുപ്രീംകോടതിയെ സമീപിക്കാൻ കെ.എം.സി.സി
കോഴിക്കോട്: സീസൺ സമയങ്ങളിലെ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.സി.സി. ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സീസൺ സമയങ്ങളിൽ വിമാനയാത്ര നടത്തേണ്ടിവരുന്ന യാത്രികർക്ക് തങ്ങളുടെ വരുമാനത്തിന്റെ ഏറിയപങ്കും വിമാനടിക്കറ്റിനായി വിനിയോഗിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഭാരവാഹികൾ ആരോപിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽ വലിയവിമാനങ്ങൾ ഇറക്കാനുള്ള അനുമതി നൽകണമെന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ കെ.പി. മുഹമ്മദ്കുട്ടി, അഷ്റഫ് വേങ്ങാട്ട്, ഇബ്രാഹിം എളേറ്റിൽ തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട്: സീസൺ സമയങ്ങളിലെ വിമാനക്കമ്പനികളുടെ ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.സി.സി. ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സീസൺ സമയങ്ങളിൽ വിമാനയാത്ര നടത്തേണ്ടിവരുന്ന യാത്രികർക്ക് തങ്ങളുടെ വരുമാനത്തിന്റെ ഏറിയപങ്കും വിമാനടിക്കറ്റിനായി വിനിയോഗിക്കേണ്ട അവസ്ഥയാണുള്ളതെന്ന് ഭാരവാഹികൾ ആരോപിച്ചു.
കോഴിക്കോട് വിമാനത്താവളത്തിൽ വലിയവിമാനങ്ങൾ ഇറക്കാനുള്ള അനുമതി നൽകണമെന്നും തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ കെ.പി. മുഹമ്മദ്കുട്ടി, അഷ്റഫ് വേങ്ങാട്ട്, ഇബ്രാഹിം എളേറ്റിൽ തുടങ്ങിയവർ പങ്കെടുത്തു.
Next Story