- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദേശീയ ദിനാഘോഷ പരിപാടികൾ: കെ.എം.സി.സി കലാ കായിക മത്സരങ്ങൾ നവംബർ 4 മുതൽ
ദുബായ്: നാല്പത്തിയഞ്ചാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി കലാ-സാഹിത്യ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. നവംബർ 4 മുതൽ 25 വരെ നടക്കുന്ന വിവിധ മത്സരങ്ങളിൽ ജില്ലാ തലത്തിൽ മത്സരാർത്ഥികൾ മാറ്റുരക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കും വ്യക്തിക്കും ഡിസംബർ രണ്ടിന് നടക്കുന്ന ദേശീയ ദിനാഘോഷ സമാപന പരിപാടിയിൽ ട്രോഫികൾ നൽകും. സ്‌കൂൾ കലോത്സവത്തിന്റെ മാന്വൽ അനുസരിച്ചു നടത്തുന്ന സർഗോത്സവം കല-സാഹിത്യ മത്സരങ്ങളിൽ രചന മത്സരങ്ങൾ നവംബർ നാലിന് അൽ ബറാഹ കെ.എം.സി.സിയിൽ നടക്കും. പ്രബന്ധം (മലയാളം, ഇംഗ്ലീഷ് ) ചെറുകഥ, മുദ്രാവാക്യ രചന,വാർത്ത തയ്യാറാക്കൽ മത്സരവും നടക്കും. അന്ന് വൈകീട്ട് 7 മണിക്ക് ഡിബേറ്റ് മത്സരം നടക്കും. നവംബർ 1പത്തിന് ക്വിസ് മത്സരം നടക്കും. സ്റ്റേജ് മത്സരങ്ങളായ മാപ്പിളപ്പാട്ട്, പ്രസംഗം കവിത, ദേശഭക്തി ഗാനം, അറബി ഗാനാലാപനം, മിമിക്രി,മോണോആക്ട്, വട്ടപാട്ട്, കോൽക്കളി, അറബന മുട്ട്, ദഫ് മുട്ട് മത്സരങ്ങൾ നവംബർ 11 നു ഖർഹൂദ് എൻ.ഐ മോഡൽ സ്കൂള
ദുബായ്: നാല്പത്തിയഞ്ചാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായി കലാ-സാഹിത്യ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. നവംബർ 4 മുതൽ 25 വരെ നടക്കുന്ന വിവിധ മത്സരങ്ങളിൽ ജില്ലാ തലത്തിൽ മത്സരാർത്ഥികൾ മാറ്റുരക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കും വ്യക്തിക്കും ഡിസംബർ രണ്ടിന് നടക്കുന്ന ദേശീയ ദിനാഘോഷ സമാപന പരിപാടിയിൽ ട്രോഫികൾ നൽകും.
സ്‌കൂൾ കലോത്സവത്തിന്റെ മാന്വൽ അനുസരിച്ചു നടത്തുന്ന സർഗോത്സവം കല-സാഹിത്യ മത്സരങ്ങളിൽ രചന മത്സരങ്ങൾ നവംബർ നാലിന് അൽ ബറാഹ കെ.എം.സി.സിയിൽ നടക്കും. പ്രബന്ധം (മലയാളം, ഇംഗ്ലീഷ് ) ചെറുകഥ, മുദ്രാവാക്യ രചന,വാർത്ത തയ്യാറാക്കൽ മത്സരവും നടക്കും. അന്ന് വൈകീട്ട് 7 മണിക്ക് ഡിബേറ്റ് മത്സരം നടക്കും. നവംബർ 1പത്തിന് ക്വിസ് മത്സരം നടക്കും.
സ്റ്റേജ് മത്സരങ്ങളായ മാപ്പിളപ്പാട്ട്, പ്രസംഗം കവിത, ദേശഭക്തി ഗാനം, അറബി ഗാനാലാപനം, മിമിക്രി,മോണോആക്ട്, വട്ടപാട്ട്, കോൽക്കളി, അറബന മുട്ട്, ദഫ് മുട്ട് മത്സരങ്ങൾ നവംബർ 11 നു ഖർഹൂദ് എൻ.ഐ മോഡൽ സ്‌കൂളിൽ നടക്കും. ഇത്തിസാലാത് അക്കാദമിയിൽ നവംബർ 18ന് സ്പോർട്സ് ഗെയിംസ് മത്സരങ്ങൾ നടക്കും 17ന് ചെസ്സ് മത്സരവും 25ന് ഖവാനീജ് സ്റ്റേഡിയത്തിൽ ഫുട്‌ബോൾ മത്സരങ്ങളും നടക്കും.
കൂടുതൽ വിവരങ്ങൾക്ക് സർഗോത്സവം (സൈനുദീൻ ചേലേരി -056 445 0085), സ്പോർട്സ് ,ഗെയിംസ് (അബ്ദുല്ല ആറങ്ങാടി -0558274226) എന്നീ കൺവീനർമാരുമായി ബന്ധപ്പെടണം ജില്ലാ മാനേജർമാർ മുഖേനയയാണ് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടത്