ദുബൈ: യു.എ.ഇയുടെ നല്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തോട നുബന്ധിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന രക്തദാന മഹാ സംഗമവും രക്തദാനത്തിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധവൽക്കരണവും ഇന്ന് (3/11/2016) വ്യാഴാഴ്ച വൈകുന്നേരം ദേര നായിഫ് പൊലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് നടക്കും.

യു.എ.ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് റിസേർച്ച് സെന്റെറുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന മഹാ സംഗമത്തിന് മുഴുവൻ മനുഷ്യസ്‌നേഹികളും പങ്കെടുക്കണമെന്ന് പ്രസിഡന്റ് പി.കെ അൻവർ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ട്രഷറർ എ.സി ഇസ്മയിൽ, മൈ ഡോക്ടർ വിങ് ചെയർമാൻ ആർ.ശുക്കൂർ, കൺവീനർ സി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 050 6983151 , 050 5340025 , 04 2727773