ദുബൈ: യു.എ.ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഒരു മാസം നീണ്ടു നിൽകുന്ന വിവിധ പരിപാടികളുടെ വിജയത്തിന് കെ.എം.സി.സി സ്വാഗത സംഘത്തിന്റെ വിപുലമായ യോഗം അന്തിമ രൂപം നൽകി. അൽ-ബറാഹ കെ.എം.സി.സി ആസ്ഥാനത്ത് നടന്ന കൺവൻഷനില് വൈസ് പ്രസിഡന്റ് ഒ.കെ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജന:കൺവീനർ ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു.

ആഘോഷ പരിപാടിയുടെ ഭാഗമായി നംവംബർ പതിനൊന്നാം തിയ്യതി എൻ.ഐ.മോഡൽ സ്‌കൂളിൽ നടക്കുന്ന സർഗോത്സവ പരിപാടിയിൽ കലാ രംഗത്തെ പ്രതിഭകൾ മാറ്റുരക്കും. നവംബർ പതിനെട്ടിന് രാവിലെ കീൻ അപ്പ് ദി വേൾഡ് പരിപാടിയും അന്നേ ദിവസം ഇത്തിസാലാത്ത് അക്കാദമി ഗ്രൗണ്ടിൽ കായിക മത്സരങ്ങളും നടക്കും. നവംബർ മൂന്നാം തിയ്യതി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കെ.എം.സി.സി അൽ-ബറാഹ ആസ്ഥാനത്ത് നടക്കുന്ന സെമിനാറിൽ അറബ് പ്രമുഖരും യു.എ.ഇയിലെ സാമൂഹ്യ സാസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

ഡിസംബർ രണ്ടിന് വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് എൻ.ഐ മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ അറബ് പ്രമുഖരും യു.എ.യിലെയും നാട്ടിലെയും സാംസ്കാരിക സമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും. കലാ രംഗത്തെ പ്രതിഭകൾ അണിനിരക്കുന്ന കലാ നിശയോടെ ഒരു മാസം നീണ്ടു നിൽകുന്ന ആഘോഷ പരിപാടികൾക്ക് സമാപ്തി കുറിക്കും.

സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ,ആവയിൽ ഉമ്മർ,മുഹമ്മദ് പട്ടാമ്പി,അഡ്വ: സാജിദ് അബൂബക്കർ,ആർ.ശുക്കൂർ,അഷ്റഫ് കൊടുങ്ങല്ലൂർ,എന്നിവരും റയീസ് തലശ്ശേരി പി.വി നാസർ,ഹംസ പയ്യോളി,ചെമ്മുക്കൻ യുഹുമോൻ,ഹംസ തൊട്ടി,നിഹ്മത്തുള്ള മങ്കട,നിസാം കൊല്ലം,ഒ.പി ലത്തീഫ്,മൊയ്തു മക്കിയാട്, സൈനുദ്ദീൻ ചേലേരി,ഷഹീർ കൊല്ലം,സയ്യിദ് മുഹമ്മദ്, ടി.എ മുജീബ് റഹ്മാൻ,കെ.പി മുഹമ്മദ്,നജീബ് തച്ചംപോയിൽ,കെ.എസ് ഷാനവാസ്,മുസ്തഫ വേങ്ങര, പി.കെ ജമാൽ, റിയാസ് മാണൂർ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു