ദുബൈ: യു.എ.ഇയുടെ നാൽപ്പത്തിയഞ്ചാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബൈ യുടെ ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആഘാഷ പരിപാടിക്ക് രക്തദാന സംഗമത്തോടെ ആവേശകരമായ തുടക്കം കുറിച്ചു. ദുബൈ നായിഫ് പൊലീസ് സ്റ്റേഷൻ കോർണറിൽ നടന്ന രക്തദാന സംഗമം നായിഫ് പൊലീസ് മേധാവി സയീദ് അൽ ഖിദി ഉൽഘാടനം ചെയ്തു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു.ഈ രക്തദാന സംഗമത്തിലൂടെ യു.എ.ഇയും ഭാരതവും തമ്മിലുള്ള ബന്ധം കൂടുതൽ വൈകാരികതയും ദൃഡതയും കൈവരിക്കാൻ സാധിച്ചതായി സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപെട്ടു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ.അൻവർ നഹ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ നായിഫ് പൊലീസ് സ്റ്റേഷനിലെ ഉന്നത ഓഫീസർമാരായ ഫൈസൽ അബ്ദുള്ള അലി,അഹമ്മദ് അൽ സയീദ്,സാലിഹ് മുസ്ലിം ഖാലിദ് എന്നിവർ സംബന്ധിച്ചു.

രക്തദാനത്തിനായി എത്തിയ വിവിധ രാജ്യക്കാരുടെ സനിധ്യവും നീണ്ട നിരയും ഒരു രാജ്യത്തിന്റെ ദേശീയ പാരമ്പര്യത്തോടപ്പം രക്തദാനത്തിലൂടെ സമർപ്പണത്തിന്റെ വഴിയിൽ കൈകോർക്കാൻ സന്നദ്ധതയുമായത്തിയ ദുബൈ കെ.എം.സി.സിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.കെ.എം സി.സി നേതാക്കളായ ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ ഇബ്രാഹിം,മുസ്തഫ തിരൂർ,അഡ്വ.സാജിദ് അബൂബക്കർ,എൻ.കെ ഇബ്രാഹിം,എം.എ മുഹമ്മദ് കുഞ്ഞി,ഉമ്മർ ആവയിൽ,മുഹമ്മദ് പട്ടാമ്പി,ഹാരിസ് പട്ട്‌ള വിവിധ ജില്ലാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. സി.എച്ച് നൂറുദ്ദീൻ സ്വാഗതവും ആർ ശുക്കൂർ നന്ദിയും പറഞ്ഞു