ദുബായ്: യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്‌ന് ആവേശകരമായ തുടക്കം. ഒൻപതു ജില്ലകൾ തമ്മിലുള്ള ഫുട്‌ബോൾ മാമാങ്കം അൽ കവനീജ് ഗ്രൗണ്ടിൽ ആണ് അരങ്ങേറുന്നത്.

ടൂർണമെന്റ് ഫാത്തിമ ഗ്രൂപ്പ് ചെയർമാൻ ഡോ: കെ.പി ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജാബിർ വഹാബ് കികൊഫ് നിർവഹിച്ചു. ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു. അഡ്വ: സാജിദ് അബൂബക്കർ സ്വഗതം പറഞ്ഞു.

ഹാരിസ് ബിൻ ജുമാ അല സുബൈദി, സയീദ് ബിൻ ജുമാ അൽ സുബൈദി,നൗഷാദ് തീമ ഗ്രൂപ്പ് മുഹമ്മദാലി കെ.കെ കൻസ്ട്രക്ഷൻസ്, സ്പോർട്സ് വിങ് ചെയർമാൻ ആവയിൽ ഉമ്മർ, ജന: കൺവീനർ അബ്ദുള്ള ആറങ്ങാടി എന്നിവർ സംബന്ധിച്ചു.