ദുബൈ. 45-മത് യു എ ഇ ദേശീയ ദിനാഘോഷപരിപാടികളുടെ ഭാഗമായി ദുബൈ കെ എം സി സി നടത്തിവരുന്ന വൈവിധ്യമാർന്ന പരിപാടികൾക്ക് സംമാപനം കുറിച്ചുകൊണ്ടുള്ള സമാപന സമ്മേളം ഇന്ന് (02/12/2016) വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് ദുബൈ എൻ.ഐ.മോഡൽ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും.

സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.കെ കുഞ്ഞാലികുട്ടി,തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഡോ:എം.കെ മുനീർ എംഎ‍ൽഎ,പി.വി അബ്ദുൽ വഹാബ് എംപി,കേരള വഖ്ഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ,തുടങ്ങി അറബ് പ്രമുഖരും നയതന്ത്ര പ്രതിനിധികളും വ്യവസായ പ്രമുഖരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രഗൽഭരും ചടങ്ങിൽ സംബന്ധിക്കും.

പ്രശസ്ത നായകരും കലാകാരന്മാരും അണിനിരക്കുന്ന ഇശൽ നൈറ്റ്, കൊമഡിഷോ എന്നിവയും ഉണ്ടാകും. പരിപടി വീഷിക്കാൻ സംഘാടകർ മികച്ച സൗകര്യമാണ് ഒരുക്കിയിടുള്ളത്. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സമ്മേളന നഗരിയിലേക്ക് ദുബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹന സൗകര്യം ഒരുക്കിയിടുണ്ട്. വിവരങ്ങൾക്ക് 0503572400, 0567892662