ദുബൈ: യു.എ.ഇയുടെ 45-മത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ദുബായ് കെ.എം.സി.സി സംഘടിപ്പിച്ച സ്പോർട്സ് മീറ്റിൽ കണ്ണൂർ ജില്ലക്ക് കിരീടം ദുബായ് ഇത്തിസലാത്ത് അക്കാദമിഗ്രൌണ്ട്, ദുബായ് അൽ കവനീജ് ഗ്രൌണ്ട് എന്നിവിടങ്ങളിലായി നടന്ന ഓട്ടം 100മീറ്റർ,200 മീറ്റർ, 4x100 മീറ്റർ റിലെ, ഹൈ ജംപ്, ലോങ്ങ് ജംപ്, ഷോട്ട് പുട്ട്,പഞ്ച ഗുസ്തി,കമ്പവലി,ജാവലിങ് ത്രോ,ചെസ്സ്,ഷട്ടിൽ എന്നീ മത്സര ഇനങ്ങളിൽ പതിനാല് ജില്ലകളിൽ നിന്ന് മുന്നൂറോളം മത്സരാർത്ഥികൾ മാറ്റുരച്ചപ്പോൾ അത് പ്രവാസലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കമായി മാറി.

സംസ്ഥാന മീറ്റ്ന്റെ മാന്വൽ അടിസ്ഥാനമാക്കി നടന്ന മൽസരങ്ങൾ പലതും നാഷണൽ മീറ്റ്ന്റെ നിലവാരത്തിലുള്ളതായിരുന്നു എന്ന് മൽസരം നിയത്രിച്ചുരുന്നവർ അഭിപ്രായപെട്ടു. കഴിഞ്ഞ വർഷങ്ങളിൽ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ കായിക മാമാങ്കം നേരെത്തെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പ്രസിഡന്റ് ഇ.അഹമ്മദ് എംപി ഉദ്ഘാടനം ചെയ്തിരുന്നു.അവസാന ഇനമായ ഷട്ടിൽ ടൂർണമെന്റ് കഴിഞ്ഞപ്പോൾ കണ്ണൂർ ജില്ല 43 പോയന്റോടെ ജേതാകളായി.

തൊട്ടടുത്ത് കണ്ണൂർ ജില്ലക്ക് ശക്തമായ വെല്ലുവിളി ഉയർത്തി മലപ്പുറം ജില്ല 41 പോയന്റോടെ രണ്ടാം സ്ഥാനത്തും, 24 പോയന്റോടെ കോഴികോട് മൂന്നാം സ്ഥാനവും നേടി.കണ്ണൂർ ജില്ലക്ക് ഇരട്ടി മധുരമായി കണ്ണൂരിലെ ഫലാ ശൈഖ് വ്യക്തിഗത ചാമ്പ്യനായി. ഇന്നലെ ഗർഹൂദ് ഇന്റർനാഷണൽ ഇന്റൊർ സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ ഷട്ടിൽ മത്സരത്തിൽ കോഴിക്കോട് ജേതാക്കളായി