- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു.എ.ഇ രക്തസാക്ഷി ദിനം; രക്ത സാക്ഷികളുടെ ജ്വലിക്കുന്ന ഓർമയിൽ ദുബൈ കെ.എം.സി.സി ദിനാചരണം
ദുബൈ: യു.എ.ഇയുടെ ആത്മാഭിമാനം ഉയർത്തി പിടിച്ചു യമനിൽ ധീര രക്തസാക്ഷിത്വം വരിച്ച സൈനികരുടെ ഓർമക്കായി രാജ്യം ബുധനാഴ്ച രക്തസാക്ഷി ദിനമാചരിച്ചു. ദുബൈ കെ.എം.സി.സി സസംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണ പരിപാടിയിൽ അറബ് പ്രമുഖരും ഉദ്യോഗസ്ഥ പ്രതിനിധികളുമടക്കമുള്ള പ്രമുഖർ സംബന്ധിച്ചു. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.കെ അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എ ഓഫീസർ സയ്യിദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. യ.എ.ഇയുടെ വളർച്ചയിലും രാജ്യസ്‌നേഹ പരമായ പ്രവർത്തനങ്ങളിലും ദുബൈ കെ.എം.സി.സി യുടെ നേതൃത്വത്തിൽ നൽകി വരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് അദ്ദേഹം പറഞ്ഞു.ദുബൈ എമിഗ്രേഷൻ ഉദ്യോഗസ്ഥനായ നാസർ മുതവ,സി.ഡി.എ പ്രതിനിധി സയീദ് അഹമ്മദ്,യു.എ.ഇ കെ.എം.സി.സി ജന: സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ,സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ,മുസ്ലിം യൂത്ത്ലീഗ് നേതാവ് നജീബ് കാന്തപുരം,ബാബു തിരൂർ,വയലോളി അബ്ദുള്ള,മരുന്തോളി കുഞ്ഞബ്ദുള്ള മാസ്റ്റർ,നൗഷാദ് മാസ്റ്റർ,നൗഷാദ് മാസ്റ്റർ പേരോട് എന്നിവർ സംസാരിച്ചു. സംസഥാന വൈസ് പ്രസിഡന്റ് ഓ.കെ ഇബ്രാഹ
ദുബൈ: യു.എ.ഇയുടെ ആത്മാഭിമാനം ഉയർത്തി പിടിച്ചു യമനിൽ ധീര രക്തസാക്ഷിത്വം വരിച്ച സൈനികരുടെ ഓർമക്കായി രാജ്യം ബുധനാഴ്ച രക്തസാക്ഷി ദിനമാചരിച്ചു. ദുബൈ കെ.എം.സി.സി സസംഘടിപ്പിച്ച രക്തസാക്ഷി ദിനാചരണ പരിപാടിയിൽ അറബ് പ്രമുഖരും ഉദ്യോഗസ്ഥ പ്രതിനിധികളുമടക്കമുള്ള പ്രമുഖർ സംബന്ധിച്ചു. കെ.എം.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.കെ അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു.സി.ഡി.എ ഓഫീസർ സയ്യിദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.
യ.എ.ഇയുടെ വളർച്ചയിലും രാജ്യസ്‌നേഹ പരമായ പ്രവർത്തനങ്ങളിലും ദുബൈ കെ.എം.സി.സി യുടെ നേതൃത്വത്തിൽ നൽകി വരുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ് എന്ന് അദ്ദേഹം പറഞ്ഞു.ദുബൈ എമിഗ്രേഷൻ ഉദ്യോഗസ്ഥനായ നാസർ മുതവ,സി.ഡി.എ പ്രതിനിധി സയീദ് അഹമ്മദ്,യു.എ.ഇ കെ.എം.സി.സി ജന: സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ,സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ,മുസ്ലിം യൂത്ത്ലീഗ് നേതാവ് നജീബ് കാന്തപുരം,ബാബു തിരൂർ,വയലോളി അബ്ദുള്ള,മരുന്തോളി കുഞ്ഞബ്ദുള്ള മാസ്റ്റർ,നൗഷാദ് മാസ്റ്റർ,നൗഷാദ് മാസ്റ്റർ പേരോട് എന്നിവർ സംസാരിച്ചു.
സംസഥാന വൈസ് പ്രസിഡന്റ് ഓ.കെ ഇബ്രാഹിം ആമുഖ പ്രസംഗം നടത്തി, സെക്രട്ടറി അബ്ദുൽ ഖാദർ അരിപ്പാബ്ര രക്തസാക്ഷി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ദുബൈ കെ.എം.സി.സി ചിൽഡ്രൻസ് വിങ് ദേശീയ ഗാനാലാപനം നിരവഹിച്ചു.സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ,മുഹമ്മദ് പട്ടാമ്പി,ആവയിൽ ഉമ്മർ ഹാജി,എം.എ മുഹമ്മദ് കുഞ്ഞി,എൻ.കെ ഇബ്രാഹിം,അഡ്വ:സാജിദ് അബൂബക്കർ,ഇസ്മായിൽ ഏറാമല,അഷ്റഫ്കൊടുങ്ങല്ലൂർ,ആർ.ശുക്കൂർ എന്നിവർ നേതൃത്വം നൽകി. പി.വി നാസർ നന്ദി പറഞ്ഞു.