ദുബൈ: ഇന്ത്യയും യു.എ.ഇലെയും രാഷ്ട്ര നേതാക്കൾ നൂറ്റാണ്ടുകൾക്കു മുൻപ് തുടങ്ങിവച്ച ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വിനിമയ സാമ്പത്തിക സാംസ്‌കാരിക രംഗത്തെ പൗരാണിക ബന്ധം ഏവർക്കും മാതൃകയാണ്, ഈ ബന്ധം ഇന്നും പുതു തലമുറ ദൃഡമായി കാത്തു സൂക്ഷികുന്നതിന്റെ ഭാഗമാണ് യു.എ.ഇയുടെ സുഖ സന്തോഷങ്ങളിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്കു സക്ഷ്യപെടുത്തുന്നത്.

ഇതിൽ എടുത്തു പറയേണ്ടതാണ് മലയാളി സമൂഹത്തിന്റെ പ്രവർത്തനമെന്ന് ഡയറക്റ്റരേറ്റ് ഓഫ് റെസിഡൻസി&ഫോറിനെഴ്‌സ് അഫേഴ്‌സ് ദുബൈ ഡയറക്ടർ ജനറൽ H.E മേജർ ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറിപറഞ്ഞു.

യു.എ.ഇ യുടെ 45-മത് ദേശീയ ദിനഘോഷത്തോട നുബന്ദിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച വൈവിദ്ധ്യമാർന്ന പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് നടന്ന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.