- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പത്മനാഭ സ്വാമിക്ഷേത്രം കൊള്ള ചെയ്യുന്നത് തടഞ്ഞത് മുസ്ലിംങ്ങൾ സ്വർണം നൽകി: അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായ്
മുസ്ലീം-ഹൈന്ദവ സഹവർത്തിത്വമാണ് കേരളീയ സമൂഹത്തിന്റെ ചരിത്രമെന്ന് തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി. മുസ്ലിംങ്ങൾക്ക് അഭയം നൽകിയതാണ് തിരുവിതാംകൂർ രാജവംശത്തിന്റെ പൈതൃകം. തിരിച്ചും ഈ സ്‌നേഹബന്ധം സുന്ദരമായിരുന്നു. കെ.എം.സി.സി സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. നൂറ്റാണ്ടുകൾക്കു മുൻപ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ള ചെയ്യാൻ ഒരു സംഘം എത്തിയപ്പോൾ കൊല്ലത്തെ പഠാൻ മുസ്ലിംങ്ങളാണ് അവരെ തടഞ്ഞത്.എന്തും നൽകാം ക്ഷേത്രത്തെ വെറുതെ വിടണം എന്ന് അവർ ആവശ്യപെട്ടു, അവർ ആവശ്യപെട്ട സ്വർണം രാത്രിക്ക് രാത്രി പഠാൻ മുസ്ലിം ഭവനങ്ങളിൽ നിന്ന് സ്വരൂപിച്ച് നൽകി കൊള്ള സംഘത്തെ മടക്കി അയച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തെ രക്ഷിച്ച മുസ്ലിം ചരിത്രം ആർക്ക് മറക്കാനാവും. ഇരുനൂറു വർഷം മുമ്പ് ഇത്രയൊന്നും യാത്രാ സൗകര്യമില്ലാത്ത കാലം ഹജ്ജിനായി പുറപ്പെട്ട സംഘം തിരുവനന്തപുരത്ത് കുടുങ്ങിപോയി.അവരെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അതിഥികലായി സ്വീകരിച്ചു വെള്ളവും ഭക്ഷണവും മറ്റും
മുസ്ലീം-ഹൈന്ദവ സഹവർത്തിത്വമാണ് കേരളീയ സമൂഹത്തിന്റെ ചരിത്രമെന്ന് തിരുവിതാംകൂർ രാജകുടുംബാഗം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി. മുസ്ലിംങ്ങൾക്ക് അഭയം നൽകിയതാണ് തിരുവിതാംകൂർ രാജവംശത്തിന്റെ പൈതൃകം. തിരിച്ചും ഈ സ്‌നേഹബന്ധം സുന്ദരമായിരുന്നു. കെ.എം.സി.സി സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അവർ.
നൂറ്റാണ്ടുകൾക്കു മുൻപ് ശ്രീപത്മനാഭസ്വാമി ക്ഷേത്രം കൊള്ള ചെയ്യാൻ ഒരു സംഘം എത്തിയപ്പോൾ കൊല്ലത്തെ പഠാൻ മുസ്ലിംങ്ങളാണ് അവരെ തടഞ്ഞത്.എന്തും നൽകാം ക്ഷേത്രത്തെ വെറുതെ വിടണം എന്ന് അവർ ആവശ്യപെട്ടു, അവർ ആവശ്യപെട്ട സ്വർണം രാത്രിക്ക് രാത്രി പഠാൻ മുസ്ലിം ഭവനങ്ങളിൽ നിന്ന് സ്വരൂപിച്ച് നൽകി കൊള്ള സംഘത്തെ മടക്കി അയച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തെ രക്ഷിച്ച മുസ്ലിം ചരിത്രം ആർക്ക് മറക്കാനാവും.
ഇരുനൂറു വർഷം മുമ്പ് ഇത്രയൊന്നും യാത്രാ സൗകര്യമില്ലാത്ത കാലം ഹജ്ജിനായി പുറപ്പെട്ട സംഘം തിരുവനന്തപുരത്ത് കുടുങ്ങിപോയി.അവരെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ അതിഥികലായി സ്വീകരിച്ചു വെള്ളവും ഭക്ഷണവും മറ്റും മറ്റും നൽകി വിശുദ്ധ തീർത്ഥാടകർക്ക് അഭായമായത് ഈ സ്‌നേഹോഷ്മള ബന്ധത്തിന്റെ ഒരു ഉദാഹരണം മാത്രമാണ്. ഇത്തരം നല്ല ബന്ധവും യോജിപ്പുമാണ് തിരുവിതാംകൂറിന്റെയും മലയാളിയുടെയും അടിസ്ഥാനം.
മതത്തിനും ജാതിക്കുമപ്പുറം എല്ലാവരും ഈശ്വരന്റെ സൃഷ്ടികളാണ് എന്ന് മറന്നു പോവരുത്.മനുഷ്യത്വമെന്ന അടിസ്ഥാന മൂല്ല്യത്തിനാണ്പ്രാധാന്യം നൽകേണ്ടത്. 'ലോക സമസ്താ സുഖിനോ ഭവന്തു' എന്ന ശാന്തി മന്ത്രം മുഴങ്ങട്ടെയെന്നും ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി പറഞ്ഞു.