ദുബൈ തവനൂർ മണ്ഡലം അഡൈ്വസറി ബോർഡ് ചെയർമാനും, കഴിഞ്ഞ 20 വർഷത്തോളമായി ദുബായ് തവനൂർ മണ്ഡലത്തിന്റെയും തിരൂർ മണ്ഡലത്തിന്റെയും നേതൃത്വത്തിലിരുന്ന ഹംസ മൗലവിക്ക് തവനൂർ മണ്ഡലം കെഎംസിസി ഊഷ്മളമായ യാത്രയയപ്പ് നൽകി. 25 വർഷത്തെ പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലയേക്ക് തിരിച്ചുപോകുന്ന ഹംസ മൗലവിക്ക് ദുബൈ സംസ്ഥാന കെഎംസിസി ജോയിന്റ് സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടിഉപഹാരം സമർപ്പിച്ചു.

തവനൂർ മണ്ഡലം മുസ്ലിം ലീസ് പ്രസിഡന്റ് എൻഎ ബാവഹാജി സാഹിബ്, സംസ്ഥാന കെഎംസിസി സെക്രട്ടറി ആർ ഷുക്കൂർ, ബൈസ് പ്രസിഡന്റ് മരായ് ആവയിൽ ഊർ, മുസ്തഫ തിരൂർ, ജില്ലാ നേതാക്കന്മാരായ കരിം കാലടി, അബുബക്കർ ബി പി അങ്ങാടി, ഹംസ ഹാജി മാട്ടനുൻ തുടങ്ങിയവരും മണ്ഡലം നേതാക്കന്മാരായ സിഎംടി ഇവ്ബാൻ ഇബ്രഹീം വട്ടംകുളം സംസാരിച്ചു. മണ്ഡലം പ്രസിഡന്റ് ആലി പോട്ടുരിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജലിൻ ടി കെ ആലത്തിയൂർ സ്വാഗതം പറഞ്ഞു