ദുബായ് : പുതുവർഷം, പുതു ദൗത്യം, കാരുണ്യത്തിൻ വഴിവിളക്കാവുക എന്ന പ്രമേയവുമായി ദുബായ് കെ എം സി സി കാസറകോട് മുനിസിപ്പൽ കൗൺസിൽ മീറ്റ് 2017 ജനുവരി 5 നു രാത്രി 9.30 നു ദേര മൗണ്ട് റോയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ ചേരുമെന്നു കാസറകോട് മണ്ഡലം കെഎം സി സി പ്രസിഡണ്ട് സലാം കന്യപ്പാടി ,ജനറൽ സെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ് , ട്രഷർ ഫൈസൽ പട്ടേൽ എന്നിവർ അറിയിച്ചു.

കൗൺസിൽ യോഗത്തിൽ പുതിയ മുനിസിപ്പൽ കമ്മിറ്റിക്ക് രൂപം നൽകും.യോഗത്തിൽ മുസ്ലിം ലീഗ് ജില്ലാ-മണ്ഡലം-മുനിസിപ്പൽ ഭാരവാഹികളും കെഎം സി സി കേന്ദ്ര-സംസ്ഥാന- ജില്ല-മണ്ഡലം നേതാക്കളും സംബന്ധിക്കും.

ദുബായിലുള്ള കാസറകോട് മുനിസിപ്പൽ പരിധിയിലെ മുഴുവൻ കെഎം സി സി പ്രവർത്തകരും അനുഭാവികളും യോഗത്തിൽ സംബന്ധിക്കണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫൈസൽ മുഹ്സിൻ -0505753968 , ഹസ്സൻകുട്ടി പതിക്കുന്നിൽ -0551120407, അഷ്‌കർ ചൂരി 0552427175 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.