- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈ കെ.എം.സി.സിക്ക് ദുബൈ പൊലീസിന്റെ അംഗീകാരം
രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളിലെ മാതൃകാപരമായ പങ്കാളിത്തം പരിഗണിച്ച് ദുബൈ കെ.എം.സി.സിക്ക് ദുബൈ പൊലീസിൽ നിന്ന് വീണ്ടും അംഗീകാരം ലഭിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നിഷ്‌കർഷിക്കുന്ന വേഷങ്ങളും ചിട്ടയൊത്ത പ്രചരണങ്ങളുമായി നടക്കുന്ന പൊലീസ് പരേഡിൽ ഉൾപ്പെടെ ദുബൈ കെ.എം.സി.സി ക്ഷണിക്കപ്പെടാറുണ്ട്. നിരവധി തവണ പൊലീസിൽ നിന്നുള്ള അംഗീകാരം ദുബൈ കെ.എം.സി.സിയെ തേടിയെത്തിയിട്ടുണ്ട്.സർട്ടിഫിക്കറ്റും പ്രശസ്തി ഫലകവും ബർ ദുബൈ പൊലീസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സിക്ക് വേണ്ടി പൊലീസ് ഡയറക്ടർ അബ്ദുല്ല ഖാദിം സുറൂർ അൽ മസാംനിന്നും ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഏറ്റുവാങ്ങി.ചടങ്ങിൽ പൊലീസ് മേധാവികളും അറബ് പ്രമുഖരും പങ്കെടുത്തു.
രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളിലെ മാതൃകാപരമായ പങ്കാളിത്തം പരിഗണിച്ച് ദുബൈ കെ.എം.സി.സിക്ക് ദുബൈ പൊലീസിൽ നിന്ന് വീണ്ടും അംഗീകാരം ലഭിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നിഷ്‌കർഷിക്കുന്ന വേഷങ്ങളും ചിട്ടയൊത്ത പ്രചരണങ്ങളുമായി നടക്കുന്ന പൊലീസ് പരേഡിൽ ഉൾപ്പെടെ ദുബൈ കെ.എം.സി.സി ക്ഷണിക്കപ്പെടാറുണ്ട്.
നിരവധി തവണ പൊലീസിൽ നിന്നുള്ള അംഗീകാരം ദുബൈ കെ.എം.സി.സിയെ തേടിയെത്തിയിട്ടുണ്ട്.സർട്ടിഫിക്കറ്റും പ്രശസ്തി ഫലകവും ബർ ദുബൈ പൊലീസ് ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സിക്ക് വേണ്ടി പൊലീസ് ഡയറക്ടർ അബ്ദുല്ല ഖാദിം സുറൂർ അൽ മസാംനിന്നും ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഏറ്റുവാങ്ങി.
ചടങ്ങിൽ പൊലീസ് മേധാവികളും അറബ് പ്രമുഖരും പങ്കെടുത്തു.
Next Story