- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയുമായി മൊഗ്രാൽ പുത്തൂർ കെ.എം.സി.സി
ദുബൈ : എരിയാലിലെ കുഡ്ലു വില്ലേജ് ഓഫീസിലേക്കുള്ള ദുബൈ കെ.എം.സി.സി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്ഥാപിക്കുന്ന ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയുടെ ബ്രോഷർ പ്രകാശനം ദേരയിലെ ചൗക്കി ഗ്രീൻ ഹൗസിൽ വച്ച് നടന്നു. വില്ലേജ് ഓഫീസിലേക്ക് അപേക്ഷകളുമായി വരുന്ന പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകാരമാകുന്നതാണ് ഈ പദ്ധതി. നിലവിൽ കുഡ്ലു , പുത്തൂർ , ശിരിബാഗിലു എന്നീ വില്ലേജുകളുടെ പ്രവർത്തനങ്ങളാണ് കുഡ്ലു വില്ലേജ് ഓഫീസിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി അപേക്ഷകരാണ് ദിനംപ്രതി ഈ ഓഫീസിൽ എത്തുന്നത്. ദുബൈ കെ.എം.സി.സി. കാസർഗോഡ് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി കുടിവെള്ള പദ്ധതിയുടെ ബ്രോഷർ പ്രകാശനം നിർവഹിച്ചു.ദുബൈ കെ.എം.സി.സി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ അധ്യക്ഷത വഹിച്ച യോഗം കെ.എം.സി.സി. കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി പി.ഡി. നൂറുദ്ധീൻ ഉദ്ഘാടനം ചെയ്തു. ട്രഷർ ഫൈസൽ പട്ടേൽ , വൈ.പ്രസിഡണ്ട് കരീം മൊഗർ , കെ.എം.സി.സി. ദേലംപാടി പഞ്ചായത്ത് സെക്രട്ടറി സിദ്ധീഖ് അഡൂർ, പഞ്ചായത്ത് ഭാരവാഹികളായ നിസാം ചൗക്കി,
ദുബൈ : എരിയാലിലെ കുഡ്ലു വില്ലേജ് ഓഫീസിലേക്കുള്ള ദുബൈ കെ.എം.സി.സി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി സ്ഥാപിക്കുന്ന ശിഹാബ് തങ്ങൾ കുടിവെള്ള പദ്ധതിയുടെ ബ്രോഷർ പ്രകാശനം ദേരയിലെ ചൗക്കി ഗ്രീൻ ഹൗസിൽ വച്ച് നടന്നു.
വില്ലേജ് ഓഫീസിലേക്ക് അപേക്ഷകളുമായി വരുന്ന പൊതുജനങ്ങൾക്ക് ഏറെ ആശ്വാസകാരമാകുന്നതാണ് ഈ പദ്ധതി. നിലവിൽ കുഡ്ലു , പുത്തൂർ , ശിരിബാഗിലു എന്നീ വില്ലേജുകളുടെ പ്രവർത്തനങ്ങളാണ് കുഡ്ലു വില്ലേജ് ഓഫീസിൽ നടക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി അപേക്ഷകരാണ് ദിനംപ്രതി ഈ ഓഫീസിൽ എത്തുന്നത്.
ദുബൈ കെ.എം.സി.സി. കാസർഗോഡ് മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി കുടിവെള്ള പദ്ധതിയുടെ ബ്രോഷർ പ്രകാശനം നിർവഹിച്ചു.ദുബൈ കെ.എം.സി.സി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ഉപ്പി കല്ലങ്കൈ അധ്യക്ഷത വഹിച്ച യോഗം കെ.എം.സി.സി. കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി പി.ഡി. നൂറുദ്ധീൻ ഉദ്ഘാടനം ചെയ്തു. ട്രഷർ ഫൈസൽ പട്ടേൽ , വൈ.പ്രസിഡണ്ട് കരീം മൊഗർ , കെ.എം.സി.സി. ദേലംപാടി പഞ്ചായത്ത് സെക്രട്ടറി സിദ്ധീഖ് അഡൂർ, പഞ്ചായത്ത് ഭാരവാഹികളായ നിസാം ചൗക്കി, സലാഹു കടവത്ത്, ഷംസു എരിയാൽ തുടങ്ങിയവർ സംസാരിച്ചു.
സഹീർ അർജാൽ, സാബിത്ത് ചൗക്കി, തഹ്‌സീൻ മൂപ്പ, ഫസൽ എ കെ തുടങ്ങിയവർ സംബന്ധിച്ചു.ജനറൽ സെക്രട്ടറി ഖലീൽ ചൗക്കി സ്വാഗതവും ഷക്കീൽ എരിയാൽ നന്ദിയും പറഞ്ഞു.