ദുബായ് : വീടും നാടും കുടുബവും ത്യജിച്ചുള്ള പ്രവാസ ജീവിതം ആഡംബരത്തിനും ധൂർത്തിനും വേണ്ടിയാവരുതെന്നും പകരം കുടുംബ ഭദ്രതക്കും കരുതലിനും വേണ്ടിയാവണമെന്നും യു എ ഇ കെ എം സി സി ജന: സെക്രട്ടറി ഇബ്രാഹിം എളേറ്റിൽ അഭിപ്രായപെട്ടു.

നാട്ടിലെയും പ്രവാസലോകത്തും പ്രയാസമനുഭവിക്കുന്നവരെ സാന്ത്വനത്തിന്റെ കൈകളുമായി തലോടുന്ന പ്രവാസികൾ പലപ്പോഴും സ്വയം ജീവിക്കാൻ മറന്നു പോകുന്നവരാണെന്നും ജീവ കാരുണ്യ രംഗത്ത് കെ എം എം സി സി യുടെ സേവനം തുല്യതയില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതു വർഷം ,പുതു ദൗത്യം, കാരുണ്യത്തിൻ വഴി വിളക്കാവുക എന്ന പ്രമേയവുമായി ദേര മൗണ്ട് റോയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ദുബായ്കാ സറകോട് മുനിസിപ്പൽ കെ എം സി സിയുടെ ജനറൽ കൗൺസിൽ മീറ്റ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം കെ എം സി സി പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ട്രഷർ ഫൈസൽ പട്ടേൽ സ്വാഗതം പറഞ്ഞു . ദുബൈ കെ എം സി സി സംസ്ഥാന ആക്ടിങ് പ്രസിഡണ്ട് ഹസൈനാർ തോട്ടുംഭാഗം, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി , സെക്രട്ടറി ഇസ്മായിൽ ഏറാമല എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി, മുൻ സംസ്ഥാന സെക്രട്ടറി ഹനീഫ് ചെർക്കള,ജില്ലാ കെ എം സി സി പ്രസിഡണ്ട് ഹംസ തൊട്ടി ,ജന. സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷർ മുനീർ ചെർക്കള, സഹഭാരവാഹികളായ ഹസൈനാർ ബീജന്തടുക്ക, ഹനീഫ് ടി ആർ , അയൂബ് ഉറുമി, ഖലീൽ പതിക്കുന്നിൽ ,റഷീദ് ഹാജി കല്ലിങ്കാൽ, നൂറു ഫൊർട്ട് റോഡ്, ഷിഹാബ് ഷുക്രിയ, ഇഖ്ബാൽ തോട്ടാൻ , അസ്ലം പള്ളിക്കാൽ, നൗഫൽ റഹ്മാൻ തായലങ്ങാടി, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

റിട്ടേണിങ് ഓഫീസർ നൂറുദ്ദീൻ ആറാട്ടുകടവ് നിരീക്ഷകരായ അസീസ് കമാലിയ, സിദ്ധീക്ക് ചൗക്കി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
പുതിയ ഭാരവാഹികളായി

പ്രസിഡണ്ട്:
ഫൈസൽ മുഹ്സിൻ
ജന സെക്രട്ടറി : ഹസ്‌കർ ചൂരി
ട്രഷറർ : ഹസ്സൻ പതിക്കുന്നിൽ

വൈസ് പ്രസിഡണ്ടുമാർ
സുബൈർ അബ്ദുല്ല
കാദർ ബാങ്കോട്
ഹാരിസ് ബ്രദർസ്
ഹാരിസ് സീനത്
കബീർ ചേരങ്കൈ

സെക്രട്ടറിമാർ
ത്വൽഹത്ത് തളങ്കര
സർഫ്രാസ് പട്ടേൽ തളങ്കര
സിനാൻ തോട്ടാൻ
സഫവാൻ അണങ്ങൂർ
നവാസ് തുരുത്തി

എന്നിവരെ തെരഞ്ഞെടുത്തു. റഹ്മാൻ പടിഞ്ഞാർ നന്ദി പറഞ്ഞു.