ദുബൈ: അഫ്ഘാനിസ്ഥാനിലെ കാണ്ഡഹാർ ഗവർണർ ഹെഡ് കൊട്ടേഴ്‌സിൽ നടന്ന ഭീകരാക്രമണത്തിൽ യു.എ.യിലെ അഞ്ചു നയതന്ത്ര നയതന്ത്രജ്ഞരുടെ മരണത്തിൽ ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ ആക്റ്റിങ് ജന:സെക്രട്ടറി അബ്ദുൾഖാദർ അരിപ്പാബ്ര ട്രഷറർ എ.സി ഇസ്മായിൽ എന്നിവർ അഖാതമായ ദുഃഖവും അനുശോചനവും രേഖപെടുത്തി.

അഫ്ഘാനിസ്ഥാനിലെ വിവിധ പ്രദേശങ്ങളിൽ വിദ്യാഭ്യാസ സമൂഹ്യ ജീവ കാരുണ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന അഞ്ച് യു.എ.ഇ ഉദ്യോഗസ്ഥരാണ് മരണമടഞ്ഞത്. യു.എ.ഇയുടെയും കുടുംബങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ദുബൈ കെ.എം.സി.സി നേതാക്കൾ അറിയിച്ചു.