ദുബായ് ദീർഘനാളത്തെ മുറവിളിക്ക് ഒടുവിൽ ജില്ലയുടെ ആസ്ഥാനത്തു പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിക്കാനുള്ള തീരുമാനത്തെ ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി സ്വാഗതം ചെയ്തു

ഉത്തരമലബാറിൽ ഏറ്റവും കൂടുതൽ പ്രവാസികൾ വിദേശരാജ്യങ്ങളിൽ കഴിയുന്നതും പാസ്പോർട്ടിന് ഏറ്റവും കൂടുതൽ അപേക്ഷകൾ നൽകുന്നതുമായ ജില്ലയായ കാസർകോട്. പാസ്പോർട്ട് സേവാ കേന്ദ്രം അനുവദിച്ചു കിട്ടുന്നതിന്ന് വേണ്ടി ശക്തമായ സമ്മർദ്ദമാണ് കെ എം സി സി അടക്കമുള്ള വിവിധ സംഘടനകൾ കഴിഞ്ഞ കൊറേ കാലമായി ശക്തമായ സമ്മർദ്ദവും പ്രദിഷേധവുമാണ് നടത്തി വന്നിരുന്നത് .മിക്ക ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പ്രദേശങ്ങളിലും ഒന്നിൽ കൂടുതൽ പാസ്പോർട്ട് സേവാകേന്ദ്രം പ്രവർത്തിക്കുമ്പോൾ കാസറഗോഡിന്ന് അനുവദിക്കാത്തദ് കാസറഗോഡിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ല എന്ന പരാതി ശരിവെക്കുന്നതായിരുന്നു.

കിലോമീറ്ററുകൾ താണ്ടി ഇവിടത്തെ ആളുകൾക്ക് പയ്യന്നൂരിലെ പാസ്പോർട്ട് സേവാകേന്ദ്രത്തിലേക്ക് പോകേണ്ടിവരുന്നത് ഏറെ പ്രയാസമുണ്ടാക്കിയിരുന്നു എന്നും പ്രശ്നത്തിന്റെ ഗൗരവം അധികാരികൾ ഉൾക്കൊണ്ടത് പ്രവാസി സമൂഹം ഏറെ സന്തോഷത്തോടെയാണ് കാണുന്നത് എന്നും ദുബായ് കെ എം സി സി കാസറഗോഡ്പ്ര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ട്രഷർ ഫൈസൽ പട്ടേൽ എന്നിവർ അഭിപ്രായപ്പെട്ടു