ദുബൈ: പഠിക്കാൻ സമർത്ഥരും പാവപ്പെട്ടവരുമായ വിദ്യർത്ഥികൾക്ക് ദുബൈ കെ.എം.സി.സി. മൈ ഫ്യൂച്ചർ വിങ് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. എൻ.ഐ. മോഡൽ സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യർത്ഥികൾക്കുള്ള ലാപ്പ്ടോപ്പുകൾ ദുബൈ കെ.എം.സി.സി പ്രസിഡണ്ട് അൻവർ നഹ ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, മൈ ഫ്യുച്ചർ വിങ് ചെയ്‌ര്മാനും സെക്രട്ടറിയുമായ അഡ്വ:സാജിദ് അബൂബക്കർ, വൈസ് പ്രസിഡന്റ് മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ സ്‌കൂൾ പ്രിൻസിപ്പാലിന് കൈ മാറി.

പഠനത്തിൽ സമർത്ഥരും പഠനസാമഗ്രികൾ വാങ്ങാൻ ഏറെ പ്രയസപ്പെടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി സഹായം ചെയ്തു കൊടുക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ദുബൈ കെ.എം.സി.സി മൈ ഫ്യുച്ചർ വിങ് ഇതു നടത്തി വരുന്നത്.ദുബായിൽ കേരള സിലബസിൽ പഠനം നടത്തുന്ന മറ്റ് സ്‌കൂളിലെ വിദ്യാർത്ഥികൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകാനുള്ള പ്രവർത്തനപാതയിലാണ് എന്ന് ഭാരവാഹികൾ അറിയിച്ചു..