- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ആംബുലൻസ് കൈമാറി; ദനാ മാഞ്ചിയുടെ നാട്ടുകാർക്ക് ദുബൈ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം
ഭൂവനേശ്വർ: ദുബൈ കെ.എം.സി.സി ഒഡീഷയിലെ ഗ്രാമീണ മേഖലക്ക് നൽകുന്ന ആംബുലൻസുകൾ ഭൂവനേശ്വർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും തഥാഗത സത്പാഠി എംപിയും കൈമാറി.മരിച്ച ഭാര്യയുടെ ശരീരം പുതപ്പിൽ വരിഞ്ഞു മുറുക്കി പൊതിഞ്ഞ് തോളിലേറ്റി മകളെയും കൂടി അറുപത് കിലോമീറ്റർ ദൂരെയുള്ള മെൽഘാര ഗ്രാമത്തിലേക്ക് നടന്ന ദനാ മാഞ്ചിയുടെ നാട്ടുകാർക്കാണ് ദുബൈ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം. അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന ഇ.അഹമദിന്റെ നാമത്തിലുള്ള രണ്ടു ആംബുലൻസുകളാണ് കൈമാറിയത്. ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭിക്കാത്തത് മൂലം മരിച്ചു വീഴുന്ന ആയിരങ്ങൾക്കാണ് പ്രവസലോകത്തിന്റെ സഹായങ്ങൾ എത്തുന്നത്. ആംബുലൻസ് ആവശ്യക്കാർക്ക് എത്തികുന്നതിനുള്ള ഉത്തരവാദിത്വം നിർവഹിക്കുന്ന ഭുവനേശ്വറിലെ മഹാവീർ സൻസ്‌കൃട് അന്ഷ്ട്ടാൻ വേണ്ടി പ്രദീപ്കുമാർ സിങ്,സഞ്ജീവ് കുമാർ എന്നിവർക്ക് മുനവ്വറലി ശിഹാബ് തങ്ങളും,ബാലസൂരിലെ മു
ഭൂവനേശ്വർ: ദുബൈ കെ.എം.സി.സി ഒഡീഷയിലെ ഗ്രാമീണ മേഖലക്ക് നൽകുന്ന ആംബുലൻസുകൾ ഭൂവനേശ്വർ പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും തഥാഗത സത്പാഠി എംപിയും കൈമാറി.മരിച്ച ഭാര്യയുടെ ശരീരം പുതപ്പിൽ വരിഞ്ഞു മുറുക്കി പൊതിഞ്ഞ് തോളിലേറ്റി മകളെയും കൂടി അറുപത് കിലോമീറ്റർ ദൂരെയുള്ള മെൽഘാര ഗ്രാമത്തിലേക്ക് നടന്ന ദനാ മാഞ്ചിയുടെ നാട്ടുകാർക്കാണ് ദുബൈ കെ.എം.സി.സിയുടെ കാരുണ്യ ഹസ്തം. അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന ഇ.അഹമദിന്റെ നാമത്തിലുള്ള രണ്ടു ആംബുലൻസുകളാണ് കൈമാറിയത്.
ഇന്ത്യയുടെ ഗ്രാമീണ മേഖലകളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലും ലഭിക്കാത്തത് മൂലം മരിച്ചു വീഴുന്ന ആയിരങ്ങൾക്കാണ് പ്രവസലോകത്തിന്റെ സഹായങ്ങൾ എത്തുന്നത്.
ആംബുലൻസ് ആവശ്യക്കാർക്ക് എത്തികുന്നതിനുള്ള ഉത്തരവാദിത്വം നിർവഹിക്കുന്ന ഭുവനേശ്വറിലെ മഹാവീർ സൻസ്‌കൃട് അന്ഷ്ട്ടാൻ വേണ്ടി പ്രദീപ്കുമാർ സിങ്,സഞ്ജീവ് കുമാർ എന്നിവർക്ക് മുനവ്വറലി ശിഹാബ് തങ്ങളും,ബാലസൂരിലെ മുസ്ലിം വെൽഫയർ സൊസൈറ്റിക്ക് വേണ്ടി എസ്.കെ അബ്ദുൽ റേഹാൻ,സഹിറുൽ ഹഖ് എന്നിവർക്ക് തഥാഗത സത്പാഠി എംപിയും താക്കോൽ കൈമാറി.ഭൂവനേശ്വർ പ്രസ് ക്ലബിൽ നടന്ന ചടങ്ങ് പി.വി അബ്ദുൽ വഹാബ് എംപി ഉദ്ഘാടനം ചെയ്തു.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഒഡീഷ പ്രദേശ് കോൺഗ്രസ് സംസ്ഥാന ജന:സെക്രട്ടറിയും വക്താവുമായ ഡോ:ഹാമിദ് ഹുസൈൻ, എം.എസ്.എഫ് അഖിലേന്ത്യാ പസിഡന്റ് ടി.പി അഷ്റഫ് അലി,യൂത്ത് ലീഗ് നേതാവ് സി.കെ സുബൈർ,ഡൽഹി കെ.എം.സി.സി പ്രസിഡന്റ് അഡ്വ: ഹാരിസ് ബീരാൻ, എന്നിവർ സംസാരിച്ചു. ദുബൈ കെ.എം.സി.സി ട്രഷറർ എ.സി ഇസ്മായിൽ പദ്ധതി വിശദീകരിച്ചു. എം.എ മുഹമ്മദ് കുഞ്ഞി, ,അബ്ദുൾഖാദർ അരിപ്പാമ്പ്രാ,നൗഷാദ് ബാംഗളൂരു,ഭുവനേശ്വർ മലയാളി അസോസിയേഷൻ ഭാരവാഹികളായ ശ്യാം നമ്പ്യാർ ഒ.ജെ മാത്യൂസ്,എസ്.ആർ രവികുമാർ,വി എം മണി,ഭുവനേശ്വർ എയിംസ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിംമുറിച്ചാണ്ടി സ്വാഗതവും സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കർ നന്ദിയും പറഞ്ഞു.