ദുബായ്: കൊടുങ്ങല്ലൂർ മണ്ഡലം കെ.എം.സി.സി സംഘടിപ്പിക്കുന്ന മുസിരിസ് മജ്ലിസ് എന്ന പഠന സൗഹൃദ പരിപാടിയിൽ പ്രശസ്ത പ്രഭാഷകനും,എസ് കെ എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷനും തൃശൂർ എം.ഐ സി മസ്ജിദ് ഇമാമും, കോർദോവ കൾച്ചറൽ സെന്റർ കൺവീനറുമായ അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി ക്ലസ്സെടുക്കും.

മാർച്ച് 10 വെള്ളിയാഴ്ച നടക്കുന്ന മജ്ലിസിൽ 2 മണി മുതൽ 4 മണിവരെയാണ് ക്ളാസ്. പങ്കെടുക്കുന്നവർ കൃത്യസമയത്തു തന്നെ ക്ളാസ് നടക്കുന്ന അൽ ബറാഹ കെ.എം.സി.സി ഹാളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 0508491979 , 055 2198353 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം