ദുബൈ: പ്രവാസ ലോകത്തെ വൻ ജനപങ്കാളിത്തമുള്ള ഫുട്‌ബോൾ മാമാങ്കമായ സീതിഹാജി സ്മാരക ഫുട്‌ബോൾ ടൂർണമെന്റ്‌ന് വെള്ളിയാഴ്ച(17/03/2017) മൂന്ന് മണിക്ക് അൽ വാസൽ സ്പോർട്സ് ക്ലബ്ബിൽ തുടക്കം കുറിക്കും.

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ ഫുട്‌ബോൾ മാമാങ്കത്തിന് യു.എ.ഇയിലെ പ്രമുഖ ക്ലബുകളായ കോട്ടക്കൽ കുറ്റിപ്പുറം എഫ്.സി,കെ.എ.പി.എസ് പെരിന്തൽമണ്ണ, സാബീൽ റോയൽ എഫ്.സി,ഫ്രെണ്ട്‌സ് മമ്പാട്,കോട്ടക്കൽ കെ.എം.സി.സി, തിരൂർ എഫ്.സി,ഫ്രിണ്ട്‌സ് വേങ്ങര,ടീം ജുമേര,എഫ്.സി ക്ലാസ്‌നോ,കെ.എം.സി.സി പെരിന്തൽമണ്ണ,സിൽവർ ഫോം,യുനൈറ്റഡ് ഉദിനൂർ,എഫ്.സി തിരൂർക്കാട്,തവനൂർ കെ.എം.സി.സി,എം.എഫ്.സി മിസിഹാർ,സയാൻ താനൂർ,സൺ വിന്നേഴ്‌സ്,ഫ്രെണ്ട്‌സ് അൽ വസൽ, എ.എ.കെ ഇന്റർനാഷണൽ,വണ്ടൂർ ഫ്രെണ്ട്‌സ് കെ.എം.സി.സി, ഇ.പി.എ.കെ.കെ എടച്ചാക്കൽ,ഐ.എസ്.സി മങ്കട,അറേബ്യ യൂണിഫോം തിരൂരങ്ങാടി,ഡിവിടെക് ഡിസൈൻ മീഡിയ സൈക്കോ എന്നീ 24 ടീമുകളാണ് നാളെ അൽ വാസൽ സ്പോർട്സ് ക്ലബ്ബിൽ മാറ്റുരക്കുന്നത്.

എല്ലാ ഫുട്‌ബോൾ പ്രമികളും അൽ വാസൽ സ്‌പോട്‌സ് ക്ലബ്ബിൽ എത്തിച്ചേരണം എന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.ദുബായിൽ നിന്ന് c4 നമ്പർ ബസ്സും ബർദുബായിൽ നിന്ന് 44 നമ്പർ ബസ്സും ആണ്. (മെട്രോ സ്റ്റേഷൻ ഊദു അൽമെത്ത)സ്റ്റേഷനിൽനിന്നും c4,44 എന്നീ ബസ്സിൽ വരാവുന്നതാണ്.