ദുബായ്: ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി മുഖേന എജു കെയർ 2017 വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നു.നിർധരായ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാര്ഥികൾക് എം എസ് എഫ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി മുഖേനയാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. ജൂൺ 4 ന്നു പാണക്കാട് സയ്യദ് മുഹമ്മ്ദ് അലി ശിഹാബ് തങ്ങൾ സൗദത്തിൽ നടക്കുന്ന പരിവാടിയിൽ പദ്ധതി ഉദ്ഘാടനം ചെയ്യും.


നാട്ടിലുള്ള മുഴുവൻ കെ എം സി സി ഭാരവാഹികളും പ്രവർത്തകരും പങ്കെടുക്കണം എന്ന് ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി അഭ്യർത്ഥിച്ചു.പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ട ,അധ്യക്ഷത വഹിച്ചു ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി ഉദ്ഘാടനം ചെയ്തു വിശുദ്ധ റമദാനിൽ സമൂഹത്തിലെ അശരണർക്കും നിരാലംബർക്കും ആശ്വാസമേകുന്നകാരുണ്യ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും അതുവഴി സഹജീവികളുടെ പ്രയാസങ്ങൾ അകറ്റാനും വിശുദ്ധ റമദാൻ നമുക്ക് പ്രചോദനമാവണമെന്നും സമാനതകൾ ഇല്ലാത്ത പ്രവർത്തനമാണ് ജാതി -മത-കക്ഷി-രാഷ്ട്രീയത്തിനതീതമായി. കെ എം സി സിയുടെ ഓരോ കമ്മിറ്റികളും ലോകത്തിന്നേ വിവിധ ഭാഗങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നത് എന്നും സലാം കന്യപ്പാടി അഭിപ്രായപ്പെട്ടു.

മണ്ഡലം ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ആറാട്ടുകടവ് മുഖ്യ പ്രഭാഷണം നടത്തി ട്രഷർ ഫൈസൽ പട്ടേൽ ,സെക്രട്ടറി മുനീഫ് ബദിയടുക്ക,ദുബായ്എം കെ എം സി സി ബദിയടുക്ക പഞ്ചായത്ത് ഭാരവാഹികളായ എം എസ് ഹമീദ് ,ഹംസ ബദിയടുക്ക, മുഹമ്മദ് പള്ളിക്കണ്ടം ,സിദ്ദീഖ് കൈകമ്പം,ലത്തീഫ് പൊയ്യക്കണ്ടം ,തുടങ്ങിയവർ പ്രസംഗിച്ചു ജനറൽ സെക്രട്ടറി ഇ ബി അഹമ്മദ് ചെടയ്ക്കാൽ സ്വാഗതവും സെക്രട്ടറി റസാഖ് ബദിയഡ്ക നന്ദിയും പറഞ്ഞു.