- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുണ്യ റമദാനിൽ ജീവകാരുണ്യ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തണം -പി എ ഇബ്രാഹിം ഹാജി
ദുബായ് - കാരുണ്യമർഹിക്കുന്ന ജനസഹസ്രങ്ങളിലേക്കും ഒട്ടനവധി സംഘടനകളുടെ കാരുണ്യ നിധിയിലേക്കും നിരവധി ദീനീ സ്ഥാപനങ്ങൾക്കും ഓർഫനേജുകൾക്കും ദേശഭാഷാ തിർത്തികളോ,ജാതിമത വ്യത്യാസമോ നോക്കാതെ കാരുണാർദ്ദ്രമായ മനസ്സോടെ കാരുണ്യം വാരി വിതറുന്ന ഏക പ്രസ്ഥാനം അതു കെ എം സി സി മാത്രമാണെന്നും കെ എം സി സി യുടെ അത്യുദാരതയിൽ മാത്രം ആയിരങ്ങളാണ് ജീവിച്ചുകൊണ്ടിരിക്കുന്നതെന്നും സമൂഹ നന്മകൾക്കായ് പ്രവർത്തിക്കുന്ന എല്ലാ കൂട്ടായ്മകളും കെ എം സി സി യുടെ ഈ കാരുണ്യം മാതൃകയാക്കണമെന്നും സമൂഹത്തിന്നെ താഴെ തട്ടിലുള്ളവരെ കണ്ടത്തി കൂടുതൽ കാരുണ്യപെരാവർത്തനം നടത്തണം എന്നും ചന്ദ്രിക ഡയറക്ടറും കെ എം സി സി സെൻട്രൽ കമ്മിറ്റി അഡൈ്വസറി ബോർഡ് വൈസ് ചെയർമാനുമായ ഡോക്ടർ പി എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു ദുബായ് കെ എം സി കാസറകോട് ജില്ലാ കമ്മിറ്റിയുടെ ബൈത്തുറഹ്മ ബ്രൗഷർ യു എ ഇ കെ എം സി സി ജനഃസെക്രട്ടറി ഇബ്രാഹിം എളേറ്റിലിന് നൽകി പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഗതികൾക്കും അനാഥമക്കൾക്കും അന്ധ വിദ്യാർത്ഥികൾക്കുമടക്കം സമൂഹത്തി
ദുബായ് - കാരുണ്യമർഹിക്കുന്ന ജനസഹസ്രങ്ങളിലേക്കും ഒട്ടനവധി സംഘടനകളുടെ കാരുണ്യ നിധിയിലേക്കും നിരവധി ദീനീ സ്ഥാപനങ്ങൾക്കും ഓർഫനേജുകൾക്കും ദേശഭാഷാ തിർത്തികളോ,ജാതിമത വ്യത്യാസമോ നോക്കാതെ കാരുണാർദ്ദ്രമായ മനസ്സോടെ കാരുണ്യം വാരി വിതറുന്ന ഏക പ്രസ്ഥാനം അതു കെ എം സി സി മാത്രമാണെന്നും കെ എം സി സി യുടെ അത്യുദാരതയിൽ മാത്രം ആയിരങ്ങളാണ് ജീവിച്ചുകൊണ്ടിരിക്കുന്നതെന്നും സമൂഹ നന്മകൾക്കായ് പ്രവർത്തിക്കുന്ന എല്ലാ കൂട്ടായ്മകളും കെ എം സി സി യുടെ ഈ കാരുണ്യം മാതൃകയാക്കണമെന്നും സമൂഹത്തിന്നെ താഴെ തട്ടിലുള്ളവരെ കണ്ടത്തി കൂടുതൽ കാരുണ്യപെരാവർത്തനം നടത്തണം എന്നും ചന്ദ്രിക ഡയറക്ടറും കെ എം സി സി സെൻട്രൽ കമ്മിറ്റി അഡൈ്വസറി ബോർഡ് വൈസ് ചെയർമാനുമായ ഡോക്ടർ പി എ ഇബ്രാഹിം ഹാജി അഭിപ്രായപ്പെട്ടു
ദുബായ് കെ എം സി കാസറകോട് ജില്ലാ കമ്മിറ്റിയുടെ ബൈത്തുറഹ്മ ബ്രൗഷർ യു എ ഇ കെ എം സി സി ജനഃസെക്രട്ടറി ഇബ്രാഹിം എളേറ്റിലിന് നൽകി പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഗതികൾക്കും അനാഥമക്കൾക്കും അന്ധ വിദ്യാർത്ഥികൾക്കുമടക്കം സമൂഹത്തിലെ അവശത അനുഭവിക്കുന്നവരേയും രോഗപീഡകളിൽ വേദനിക്കുന്നവരേയും കണ്ടെത്തി സമാശ്വാസം നൽകുന്ന കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റിയുടെ കാരുണ്യ പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു
കെ എം സി സി കേന്ദ്ര കമ്മിറ്റി മുതൽ സംസ്ഥാന,ജില്ലാ,മണ്ഡലം പഞ്ചായത്ത് കമ്മിറ്റികൾ കോടികളുടെ ജീവകാരുണ്യപ്രവർത്തനങ്ങളാണ് പരിശുദ്ദ റമദാനിൽ മാത്രം ചെയ്യുന്നത്.
ആശ്രയറ്റ ജനങ്ങൾ ആശയോടെ കെ എം സി സി യെ പ്രതീക്ഷിക്കുന്നുവെന്ന സത്യം ഓരോ കെ എം സി സി ക്കാരനേയും ഒഴിവു നിമിഷങ്ങൾ ഇത്തരം നന്മകൾക്കായ് ചിലവഴിക്കാൻ പ്രേരിപ്പിക്കുകയാണ്. പ്രതിഫലേച്ഛയില്ലാതെ ചെയ്യുന്ന ഈ വലിയ പ്രവർത്തനങ്ങൾ സ്വീകരിക്കപ്പെടാൻ സാന്ത്വനം പറ്റിയവരുടേയും ആശ്രിതരുടേയും പൊതുസമൂഹത്തിന്റേയും പ്രാർത്ഥനകൾ മാത്രം മതിയാവും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ഹംസ തൊട്ടി അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു യു എ ഇ കെ എം സി സി വൈസ് പ്രസിഡന്റ് എം സി ഹുസൈനാർ ഹാജി, ദുബായ് കെ എം സി സി പ്രസിഡന്റ് പി കെ അൻവർ നഹ,സൂപ്പി പാധിരപ്പറ്റ സി എച് സെന്റർ സെക്രട്ടറി സിദ്ദീഖ് മാസ്റ്റർ ,ബപ്പൻകുട്ടി നടവന്നൂർ വൈസ് പ്രസിഡന്റ് എം എ മുഹമ്മദ് കുഞ്ഞി,ഹസൈനാർ തോട്ടുംഭാഗം ജില്ലാ ഭാരവാഹികളായ സി എച്ച് നൂറുദ്ദീൻ,ടി ആർ ഹനീഫ് ,ഇസ്മയിൽ നാലാംവാതുക്കൽ,മണ്ഡലം ഭാരവാഹികളായ സലാം കന്യാപാടി,യൂസുഫ് മുക്കോട്,ഹനീഫ് ബാവ,ഫൈസൽ പട്ടേൽ,അഷറഫ് ബായാർ റഫീഖ് മാങ്ങാട് ,ഫവാസ് പൂച്ചക്കാട് ബഷീർ പാറപ്പള്ളി തുടങ്ങിയവർ സംബന്ധിച്ചു.