ബ്രിട്ടൻ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടനിലെ ഏറ്റവും വലിയ മലയാളി ഇഫ്താർ മീറ്റ് ലണ്ടനിലെ ഈസ്‌റ് ഹാമിൽ ഞായറാഴ്ച നടന്നു. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേർ പങ്കെടുത്തു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമുള്ള പ്രവാസി പങ്കാളിത്തം ഈദ് മീറ്റ് വ്യത്യസ്തമാക്കി.

റംസാൻ മനുഷ്യ ഹൃദയങ്ങളെ സ്‌നേഹവും നന്മയും ആത്മ വിശുദ്ധിയും കൂടുതൽ കൈവരിക്കാൻ സജ്ജമാക്കുന്ന മാസമാണ് അതുകൊണ്ടു തന്നെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കിടയിൽ നന്മയുടെ സഹായത്തിന്റെ മേഖലകൾ തുറന്നിടുകയാണ് റംസാൻ അതിനെ പൂർണ്ണ വിധത്തിൽ ഉപയോഗപ്പെടുത്താൻ വിശ്വാസികൾ തയാറാവണമെന്നു കെഎംസിസി റംസാൻ സന്ദേശം നടത്തി.

ബ്രിട്ടൻ കെഎംസിസി ജാർഖണ്ഡ് സംസ്ഥാനത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കിടയിൽ വിതരണം ചെയ്യുന്നതിനായി റംസാൻ കിറ്റ് കളക്ഷനും നടത്തി. അസൈനാർ കുന്നുമ്മൽ ,സഫീർ എൻ കെ , കരീം മാസ്റ്റർ, നുജൂം എറീലോട്ട്, അഹമ്മദ് അരീക്കോട് ,സൈദലവി , മുസ്തഫ വെമ്ബ്ലി, മൊയ്ദീൻ വെമ്ബ്ലി , കരീം ദാറുൽ ഹുദാ ,സുബൈർ കവ്വായി സുബൈർ കോട്ടക്കൽ എന്നിവർ നേത്യുത്വം നൽകി.