ദുബായ്- മനുഷ്യ മനസ്സുകളിൽ വിദ്വോഷവും പരസ്പരം വൈര്യവും അക്രമവാസനയും ജനിപ്പിക്കാൻ ഭരണകൂടങ്ങൾ തന്നെ മുന്നിട്ടിറങ്ങുന്ന വർത്തമാന ചിത്രങ്ങൾക്കൊരപരാധമായി മനുഷ്യ സ്‌നേഹം കൊണ്ട് മാത്രം പരേതർക്കായ് ജീവിതം നീക്കിവെച്ച ഒരു ജന്മം അതു അഷറഫ് താമരശ്ശേരിയാണെന്നും ഇദ്ദേഹത്തിന്റെ മനുഷ്യസ്‌നേഹം അളക്കാനുള്ള അളവു കോലുകൾ ലോകവസാനം വരേയും കണ്ടുപിടിക്കാനാവാത്തതാണെന്നും ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും യു എ ഇ കെ എം സി സി യുടെ ഉപദേശക സമിതി വൈസ് ചെയർമാനുമായ യഹ്യ തളങ്കര അഭിപ്രായപ്പെട്ടു

ദുബായ് കെ എം സി കാസറകോട് കമ്മിറ്റിസംഘടിപ്പിച്ച പരിവാടിയിൽ വിശിഷ്ടാതിഥിയായ് പങ്കെടുത്ത പ്രവാസ്ഭാരതി അവാർഡ് ജേതാവും സാമൂഹിക പ്രവർത്തകനുമായ അഷറഫ് താമരശ്ശേരിക്ക് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹാദരം സമ്മാനിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയുടേയും മതത്തിന്റേയും പേരിൽ മനുഷ്യനെ പച്ചയ്ക്ക് ചുട്ടുകൊല്ലുകയും പച്ചമാംസത്തിലേക്ക് കഠാര കുത്തിയിറക്കുകയും പ്രതികരിക്കേണ്ട പൊതു സമൂഹം മൗനിയായി നിലകൊള്ളുകയും ചെയ്യുന്ന ഈ കലുഷിത കാലത്ത് യു എ ഇ യിൽ മരണപ്പെടുന്ന ആളുകളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള രേഖകൾ ശരിയാക്കാൻ ഓടി നടക്കുകയും ജാതിയോ മതമോ ദേശഭാഷയോ നോക്കാതെ പ്രതിഫലം വാങ്ങാതെ പ്രവർത്തിക്കുകയും ചെയ്യുന്ന പരേതർക്കൊരാളായ് ജീവിക്കുന്ന അഷറഫ് താമരശ്ശേരി ഒരത്ഭുതം തന്നേയാണ്. യു എ ഇ ലെ പ്രവാസകൂട്ടായ്മകളിലെ ഒരോ പ്രവർത്തകനും മനഃപാഠമുള്ള നംബർ അഷറഫ് താമരശ്ശേരിയുടെ സെൽഫോൺ നംബരുകളാണ്. ഏതു പാതിരാത്രിക്കും വിളിക്കുത്തരം നൽകി വേണ്ടത് ചെയ്യാൻ ഓടിയെത്തുന്ന അഷറഫ് താമരശ്ശേരിയെ ആദരിക്കാൻ മുന്നോട്ട് വന്ന കാസറകോട് മണ്ഡലം കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിക്കുന്നു. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷതെ വഹിച്ചു ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ ആറാട്ടുകടവ സ്വാഗതം പറഞ്ഞു ദുബായ് കെ എം സി സി പ്രസിഡന്റ് പി കെ അന്വര് നഹ ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ,ഇൻകാസ് ദുബായ് സ്റ്റേറ്റ് പ്രസിഡന്റ എൻ ആർ മാഹിൻ,മാധ്യമ പ്രവർത്തകനും ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടർ രമേശ് പയ്യന്നൂർ,
പ്രവാസി ഭാരതീയ അവാർഡ് ജേതാവ് അഷ്റഫ് താമരശ്ശേരി , കെ എം സി സി വൈസ് പ്രസിഡന്റ ഹസൈനാർ തോട്ടുംഭാഗം സെക്രട്ടറി ഓ കെ ഇബ്രാഹിം യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ അഷ്റഫ് എടനീർ യു എ ഇ എസ് കെ എസ് എസ് എഫ് വൈസ് പ്രസിഡന്റ ഖലീലുറഹ്മാൻ കാഷിഫി സുന്നി സെന്റർ പ്രതിനിധി അബ്ദുൽ കാദർ അസ്ഹദി .ജില്ലാ കെ എം സി സി പ്രസിഡന്റ ഹംസ തോട്ടി ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി , കെ പി കെ തങ്ങൾ,നിസാം കൊല്ലം സഹീർ കൊല്ലം,പി വി നാസർ, സി എച് നൂറുദ്ദീൻ ഹനീഫ് ടി ആർ ,നൗഷാദ് കന്യപ്പാടി ,അയ്യൂബ് ഉറുമി ,മുനീർ ബന്ദാഡ്,യൂസുഫ് മുക്കൂട്,എ ജി എ റഹ്മാൻ , സലിം ചെരങ്ങായി ,ഇ ബി അഹ്മദ് ,ഐ പി എം ഇബ്രാഹിം,അസീസ് കമാലിയ, സത്താർ ആലമ്പാടി, സിദ്ദീഖ് ചൗക്കി,കരീം മൊഗർ,മുനീഫ് ബദിയടുക്ക തുടങ്ങിയവർ പ്രസംഗിച്ചു ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു.