- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ .എം.സി.സി. ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടി 17 ന്; 'നാനാത്വത്തിൽ ഏകത്വം എന്ന വിഷയത്തിൽ അബ്ദുസ്സമദ് സമദാനിയുടെ പ്രഭാഷണം നടത്തും
മനാമ :ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതു പരിപാടി ഓഗസ്റ്റ് 17 നു വ്യാഴാഴ്ച രാത്രി 8.00 മണിക്ക് മനാമ കേരളീയ സമാജത്തിൽ വെച്ച് നടക്കും. ''നാനാത്വത്തിൽ ഏകത്വം'' എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് പ്രമുഖ പ്രഭാഷകനും മുൻ പാർലമെന്റ് അംഗവുമായ എംപി.അബ്ദുസ്സമദ് സമദാനി പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തിന്റെ മധുര സ്മരണകളുണർത്തുന്ന മറ്റൊരു ഓഗസ്റ്റ് 15 കൂടി വന്നെത്തുകയാണ്. നാം ചവിട്ടി നിൽക്കുന്ന ഭൂമി നമ്മുടെ സ്വന്തമെന്നു പറയാനുള്ള സ്വാതന്ത്യം ലഭിച്ചിട്ട് എഴുപത് വർഷങ്ങൾ നമുക്കു മുന്നിലൂടെ കടന്നു പോയി. സ്വന്തം ജീവൻ കൊടുത്ത് നമ്മുടെ പൂർവ്വികർ പൊരുതി നേടി നമ്മെ ഏൽപിച്ച സ്വത്താണ് സ്വാതന്ത്ര്യം. ആ സ്വത്തിന്റെ കാവലാളുകളാണ് നമ്മൾ. ഒരു പോറൽ പോലും ഏൽക്കാതെ കൂടുതൽ വീര്യത്തോടെ വളർന്നു വരുന്ന തലമുറയ്ക്ക് കൈമാറേണ്ട പൈതൃകം.ഇന്ത്യയുടെ അഖണ്ഡതയെ വർണിക്കാനാണ് ''നാനാത്വത്തിൽ ഏകത്വം'' എന്ന ആപ്തവാക്യം ഉപയോഗിക്കുന്നത്. ഇന്ത്യ മതേതര രാജ്യമാണെ
മനാമ :ഇന്ത്യയുടെ 71-ാം സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൊതു പരിപാടി ഓഗസ്റ്റ് 17 നു വ്യാഴാഴ്ച രാത്രി 8.00 മണിക്ക് മനാമ കേരളീയ സമാജത്തിൽ വെച്ച് നടക്കും. ''നാനാത്വത്തിൽ ഏകത്വം'' എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് പ്രമുഖ പ്രഭാഷകനും മുൻ പാർലമെന്റ് അംഗവുമായ എംപി.അബ്ദുസ്സമദ് സമദാനി പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സ്വാതന്ത്ര്യ ദിനത്തിന്റെ മധുര സ്മരണകളുണർത്തുന്ന മറ്റൊരു ഓഗസ്റ്റ് 15 കൂടി വന്നെത്തുകയാണ്. നാം ചവിട്ടി നിൽക്കുന്ന ഭൂമി നമ്മുടെ സ്വന്തമെന്നു പറയാനുള്ള സ്വാതന്ത്യം ലഭിച്ചിട്ട് എഴുപത് വർഷങ്ങൾ നമുക്കു മുന്നിലൂടെ കടന്നു പോയി. സ്വന്തം ജീവൻ കൊടുത്ത് നമ്മുടെ പൂർവ്വികർ പൊരുതി നേടി നമ്മെ ഏൽപിച്ച സ്വത്താണ് സ്വാതന്ത്ര്യം. ആ സ്വത്തിന്റെ കാവലാളുകളാണ് നമ്മൾ. ഒരു പോറൽ പോലും ഏൽക്കാതെ കൂടുതൽ വീര്യത്തോടെ വളർന്നു വരുന്ന തലമുറയ്ക്ക് കൈമാറേണ്ട പൈതൃകം.ഇന്ത്യയുടെ അഖണ്ഡതയെ വർണിക്കാനാണ് ''നാനാത്വത്തിൽ ഏകത്വം'' എന്ന ആപ്തവാക്യം ഉപയോഗിക്കുന്നത്.
ഇന്ത്യ മതേതര രാജ്യമാണെന്നു മാത്രമല്ല നാനാത്വത്തിൽ ഏകത്വം അഥവാ നാനാ ജാതി മതസ്ഥർ സൗഹാർദപരവും സഹകരണാത്മകവുമായ സഹവർത്തിത്വത്തിലൂടെ ഒരൊറ്റ ദേശീയ ജനതയായി വാഴുന്ന അവസ്ഥ ഇന്ത്യയുടെ അതുല്യമായ സവിശേഷതയാണെന്ന് കൂടി സാഭിമാനം ഘോഷിച്ചിരുന്ന കാലമുണ്ടായിരുന്നു. ഇന്നിപ്പോൾ ഭരണകൂടം തന്നെ ആ വിശേഷണത്തിൽ അതൃപ്തരായിരിക്കുകയാണ്. രാജ്യത്തിന്റെ 'മതേതരത്വം' മായ്ച്ചുകളയാൻ വെമ്പൽ കൊള്ളുകയാണവർ.ഇതിനെതിരെ ദേശസ്‌നേഹികളായ നാം ഉണരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു വെന്നും അവർ പറഞ്ഞു.
നമ്മുടെ മാതൃ രാജ്യം ഏറെ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ബഹ്റൈൻ കെ.എം.സി.സി.ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. വർത്തമാന കാലഘട്ടത്തിൽ നാനാത്വത്തിൽ ഏകത്വത്തിന് ഏറെ പ്രസക്തിയുണ്ടെന്നും ഈ വിഷയത്തിൽ സമദാനി നടത്തുന്ന പ്രഥമ പ്രഭാഷണമാണിതെന്നും തുടർന്നും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതാണെന്നും.ഇന്ത്യയുടെ ബഹുസ്വര സന്ദേശം ഊട്ടിയുറപ്പിക്കുവാൻ ഈ പരിപാടി സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും പരിപാടിയുടെ വിജയത്തിനായി എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നതായും കെ എം സി സി ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക് 33498116 ,33452334 .
പത്രസമ്മേളനത്തിൽ കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ ,ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ ,ഓർഗനൈസിങ് സെക്രട്ടറി ശംസുദ്ധീൻ വെള്ളിക്കുളങ്ങര ഭാരവാഹികളായ ഷാഫി പാറക്കട്ട,ഗഫൂർ കൈപ്പമംഗലം,പി.വി സിദ്ദിഖ്,മൊയ്ദീൻകുട്ടി ,കെ.കെ.സി.മുനീർ ,മീഡിയ കോഡിനേറ്റർ തേവലക്കര ബാദുഷ തുടങ്ങിയവർ സംബന്ധിച്ചു.