ദുബൈ: ഇന്ത്യയുടെ എഴുപത്തിയോന്നാമത് സ്വാതത്ര്യദിനാഘോഷത്തിൻ തുടക്കം കുറിച്ചു കൊണ്ട് രാവിലെ ദുബൈ കെ.എം.സി.സി അൽ-ബറാഹ ആസ്ഥാനത്ത് ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ പതാക ഉയർത്തി.

ആക്ടിങ് ജന:സെക്രട്ടറി ആർ.ശുകൂർ, ട്രഷറർ എ.സി ഇസ്മായിൽ, ഭാരവാഹികളായ മുഹമ്മദ് പട്ടാമ്പി, ആവയിൽ ഉമ്മർ, ഹസൈനാർ തോട്ടുംഭാഗം, എൻ.കെ ഇബ്രാഹിം,ഇസ്മായിൽ ഏറാമല തുടങ്ങിയ ജില്ലാ മണ്ഡലം നേതാക്കൾ സംബന്ധിച്ചു.

ആഘോഷത്തിന്റെ സമാപന സമ്മേളനവും വിവിധ കലാപരിപാടികളും ഇന്ന്(15/08/2017) ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്നു.