ദുബൈ: ദുബൈ കെ.എം.സി.സി. ആസ്ഥാനത്ത് നടന്ന ഇന്ത്യയുടെ എഴുപത്തിയൊന്നാമത്‌ വർണ്ണശബളമായ സ്വാതന്ത്ര്യ ദിനാഘോഷം വേറിട്ടതായി.കാലത്ത് 9 മണിക്ക് അൽ ബറാഹയിലെ കെ.എം.സി.സി. ആസ്ഥാനത്ത് പ്രസിഡന്റ് പി.കെ.അൻവർ നഹദേശീയ പതാക ഉയർത്തി.

വൈകുന്നേരം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന കുട്ടികളുടെ സ്വാതന്ത്ര്യദിന സന്ദേശപരിപാടികളും ഏറെ ആകർഷകമായി. രാഷ്ട്രപിതാവ് ഗാന്ധിജി മുതൽ ഇന്ദിരാഗാന്ധിവരെയുള്ള മുൻകാല ദേശീയ നേതാക്കളെ അനുകരിച്ച് കുട്ടികൾ അവതരിപ്പിച്ച പരിപാടികൾ അത്യധികംആവേശം പകരുന്നതായി.കെ.എം.സി.സി. ഓഫീസും പരിസരവും ത്രിവർണ്ണങ്ങൾ കൊണ്ടലങ്കരിച്ചും മധുരംവിളമ്പിയുമാണ് സ്വാതന്ത്ര്യ ദിനാഘോഷത്തിന് പൊലിമ വർദ്ധിപ്പിച്ചത്.

കെ.എം.സി.സി.വളണ്ടിയർ വിഭാഗവും കലാ വിഭാഗമായ സർഗധാരയും നേതൃത്വം നൽകി.തുടർന്ന് നടന്ന സ്വാതന്ത്ര്യദിന സംഗമത്തിൽ പ്രസിഡന്റ് പി.കെ.അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു. ദുബൈഇന്ത്യൻ കോൺസുലേറ്റിലെ വൈസ് കോൺസുൽ എൻ.കെ. നിർവ്വാൺ പരിപാടി ഉദ്ഘാടനംചെയ്തു. സെക്രട്ടറി ഇസ്മായിൽ ഏറാമല സ്വാതന്ത്ര്യ ദിന പ്രമേയമവതരിപ്പിച്ചു. മുതിർന്നമാധ്യമ പ്രവർത്തകൻ എം.സി.എ. നാസർ മുഖ്യപ്രഭാഷണം നടത്തി. ആക്ടിങ് ജനറൽ സെക്രട്ടറി ആർ.അബ്ദുൽ ശുക്കൂർ സ്വാഗതം പറഞ്ഞു. അബ്ദുൽഖാദർ സി, യാസീൻ വെട്ടം, ചാക്കോ, എ.സി.ഇസ്മായിൽ, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, എൻ.കെ.ഇബ്രാഹിം, ഉമ്മർആവയിൽ സംബന്ധിച്ചു. അഡ്വ: സാജിദ് അബൂബക്കർ നന്ദി പറഞ്ഞു.