മനാമ :ബക്രീദ് ആഘോഷത്തിന്റെ ഭാഗമായി കെ എം സി സി ഇദം പ്രഥമമായി സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റും പെനാൽറ്റിഷൂട്ടൗട്ടും ശ്രദ്ധേയവും കൗതുകകരവുമായി. പെരുന്നാൾ തലേന്ന് രാത്രി മനാമ കെ എംസി സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റിൽ അറുപതിൽ പരം കുടുംബങ്ങൾ നിന്നുള്ള സ്ത്രീകളും കുട്ടികളും പതിനാറിൽ പരം മെഹന്തി ഡിസൈനർമാരും പങ്കെടുത്തു.

വനിതാ വിഭാഗം പ്രവർത്തകരായ ഫിർദൗസി ഷജീർ, ആസഫ മുനീർ,ജാസിറ ഫൈസൽ,സീബ മൊയ്ദീൻ തുടങ്ങിയവർ മെഹന്തി ഫെസ്റ്റിന് നേതൃത്വം നൽകി.കെ എം സി സി സംസ്ഥാന ഭാരവാഹികളായ പി.വി സിദ്ദീക്ക് , കെ.പി.മുസ്തഫ,തുടങ്ങിയവരും മാസിൽ പട്ടാമ്പി,അഹമ്മദ് കണ്ണൂർ,മുനീർ ഒഞ്ചിയം,അൻവർ വടകര,യസീദ് മലയമ്മ,ഹുസൈൻ വടകര,എന്നിവരും പരിപാടിക്കു മേൽനോട്ടം വഹിച്ചു. ഫെസ്റ്റിൽ പങ്കെടുത്ത ഡിസൈനർമാർക്കും കുട്ടികൾക്കും വിവിധ ഉപഹാരങ്ങളും നൽകി.

ഈദ് ദിനത്തിൽ സിഞ്ചു അൽ അഹ് ലി സ്റ്റേഡിയത്തിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിൽ സൗത്ത് സോൺ ജേതാക്കളായി.ബഹ്റൈനിലെ പ്രമുഖരായ പതിനാറു ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ സാൽസെറ്റ് മനാമ എഫ്. സി.- സീ ടീമും സൗത്ത് സോണും ഫൈനലിൽ എത്തുകയായിരുന്നു.സൗത്ത് സോൺ (6)സാൽസെറ്റ് മനാമ (5)എന്നീ സ്‌കോർ നിലയിൽ അവസാനിച്ച കളി കാണുവാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കാണികളായെത്തി.

ഇദം പ്രഥമമായി കെ എം സി സി നടത്തിയ പെനാൽറ്റി ഷൂട്ടൗട്ട് മത്സരത്തിന് വൻ സ്വീകാര്യതയാണ് ഫുട്‌ബോൾ പ്രേമികളിൽ നിന്ന് ഉണ്ടായതെന്ന് സംഘാടകർ പറഞ്ഞു. രാത്രി എട്ടുമണിക്ക് കെ എം സി സി ബഹ്റൈൻ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം പരിപാടി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി കെ.കെ.സി മുനീർ സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ,ശംസുദ്ധീൻ വെള്ളിക്കുളങ്ങര,പി.വി സിദ്ദിഖ്,ഷാഫി പാറക്കട്ട,മൊയ്ദീൻ കുട്ടി മലപ്പുറം,മുസ്തഫ,കെ.കെ.സി മുനീർ തുടങ്ങിയവരും പ്രോഗ്രാം കമ്മിറ്റി ഭാരവാഹികളായ മുനീർ ഒഞ്ചിയം,അഷ്റഫ് കക്കണ്ടി,അഷ്‌ക്കർ,അഹമ്മദ് കണ്ണൂർ,മാസിൽ പട്ടാമ്പി,യസീദ് മലയമ്മ,ഷാജഹാൻ ഹമദ്ടൗൺ ,വിവിധ ജില്ലാ ഏരിയ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.

ബഹ്റൈനിലെ പ്രമുഖ ഫുട്ബാൾ ട്രെയിനർ തിലകൻ,മൊയ്ദീൻകുട്ടി മലപ്പുറം എന്നിവർ കളി നിയന്ത്രിച്ചു.വിനോദ് ജോൺ കമന്റെറ്റർ ആയിരുന്നു.ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ അബ്രഹാം ജോൺ ,ഓ.ഐ.സി.സി.നേതാക്കളായ രാജു കല്ലുംപുറം ,ബിനു കുന്നന്താനം തുടങ്ങി വിവിധ സാമൂഹിക നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.എൻ.കെ.പ്രേമചന്ദ്രൻ എംപി .വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.