- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റോയിങ്യാ പീഡിതസമൂഹത്തിന് കെ എം സി സിയുടെ ഐക്യദാർഢ്യം
ദുബായ് :ആയിരക്കണക്കിന് നിരപരാധികളെ കൊന്നുതള്ളുകയും പതിനായിരങ്ങളെ നാടുകടത്തുകയും കുഞ്ഞുമക്കളേപ്പോലും തീയിലേക്ക് വലിച്ചെറിഞ്ഞും ജീവനോടെ കുഴിച്ചുമൂടിയും വംശഹത്യകളുടെ പരംബരകൾ തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മ്യാന്മാർ പട്ടാളത്തിന്റെ കൊടും ക്രൂരതകളിൽ പിടയുന്ന റോയിങ്യൻ പീഡിതസമൂഹങ്ങൾക്ക് ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യവും പ്രാർത്ഥനാസദസ്സും സംഘടിപ്പിച്ചു. മൗണ്ട് റോയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സലാം കന്യാപാടിയുടെ അധ്യക്ഷത വഹിച്ചു സംഗമം ദുബായ് കെ എം സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സമസ്ത കാസറകോട് മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ചെർക്കള അഹമ്മദ് മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. കെ എം സി സി സംസ്ഥാന ഉപാധ്യക്ഷൻ ഹസൈനാർ തോട്ടുംഭാഗം മുൻ സെക്രട്ടറി ഹനീഫ ചെർക്കള .ജില്ലാ ട്രഷറർ മുനീർ ചെർക്കള, ജില്ലാ സെക്രട്ടറി ഹസൈനാർ ബീജന്തടുക്ക എസ കെ എസ് എസ് എഫ് ദുബായ്കാസറഗോഡ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കംമണ്ഡലം നേതാക്കളായ എ ജി ഐ റഹ്മാൻ ,മുനീർ
ദുബായ് :ആയിരക്കണക്കിന് നിരപരാധികളെ കൊന്നുതള്ളുകയും പതിനായിരങ്ങളെ നാടുകടത്തുകയും കുഞ്ഞുമക്കളേപ്പോലും തീയിലേക്ക് വലിച്ചെറിഞ്ഞും ജീവനോടെ കുഴിച്ചുമൂടിയും വംശഹത്യകളുടെ പരംബരകൾ തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന മ്യാന്മാർ പട്ടാളത്തിന്റെ കൊടും ക്രൂരതകളിൽ പിടയുന്ന റോയിങ്യൻ പീഡിതസമൂഹങ്ങൾക്ക് ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യവും പ്രാർത്ഥനാസദസ്സും സംഘടിപ്പിച്ചു.
മൗണ്ട് റോയൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സലാം കന്യാപാടിയുടെ അധ്യക്ഷത വഹിച്ചു സംഗമം ദുബായ് കെ എം സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് പട്ടാമ്പി ഉദ്ഘാടനം ചെയ്തു. സമസ്ത കാസറകോട് മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ ചെർക്കള അഹമ്മദ് മുസ്ല്യാർ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
കെ എം സി സി സംസ്ഥാന ഉപാധ്യക്ഷൻ ഹസൈനാർ തോട്ടുംഭാഗം മുൻ സെക്രട്ടറി ഹനീഫ ചെർക്കള .ജില്ലാ ട്രഷറർ മുനീർ ചെർക്കള, ജില്ലാ സെക്രട്ടറി ഹസൈനാർ ബീജന്തടുക്ക എസ കെ എസ് എസ് എഫ് ദുബായ്കാസറഗോഡ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കനിയടുക്കംമണ്ഡലം നേതാക്കളായ എ ജി ഐ റഹ്മാൻ ,മുനീർ ബന്താട്,യൂസുഫ് മുക്കൂട്,മൻസൂർ മർത്യാ ,അസീസ് ബെള്ളൂർ,ഐ പി എം ഇബ്രാഹിം,അസീസ് കമാലിയ മുനീഫ് ബദിയടുക്ക ,റഹ്മാൻ പടിഞ്ഞാർ ,ഇ ബി അഹ്മദ് ,ഫൈസൽ മുഅ്‌സിൻ,ജി എസ് ഇബ്രാഹിം ഹനീഫ് കുമ്പഡാജെ ,ഹസൻ പതിക്കുന്നിൽ ശബീർ കീഴൂർ, ഖലീൽ ചൗക്കി ,റസാഖ് ബദിയടുക്ക തുടങ്ങിയവർ പ്രസംഗിച്ചു.
രാജ്യാന്തര വിഷയങ്ങളിലും സമാധാനം സ്ഥാപിക്കുന്നതിലും മുൻ കാലങ്ങളിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകാപരമായ ഇടപെടലുകളാണ് നടത്തിവന്നിരുന്നത്.ഇന്ന് രാജ്യം ഭരിക്കുന്നവർ ഇവിടെ അഭയം തേടിയെത്തിയ
അഭയാർത്ഥികളെ നാട് കടത്താനാണ് ശ്രമിക്കുന്നത്.
രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റിൽ പറത്തി മ്യാന്മർ സൈന്യം വിലസുംമ്പോൾ ആരും ചോദ്യം ചെയ്യാനില്ലാത്ത ദയനീയ കാഴ്ചയാണ് നാം കാണുന്നത്. ലോകത്തിൽ ഏറ്റവും പീഡിതരായ ന്യൂനപക്ഷമായി ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഒരു ജനവിഭാഗത്തിന് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കാനെങ്കിലും നമുക്ക് സാധിക്കേണ്ടതുണ്ട്.
ക്രൂരമായി അരുംകൊല ചെയ്യപ്പെടുകയും ഭക്ഷണവും ജീവിക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ട് തെരുവിൽ വലിച്ചെറിയപ്പെടുകയും ചെയ്ത മ്യാന്മറിലെ പാവപ്പെട്ട രോഹിങ്യൻ മുസ്ലിംകളുടെ ദയനീയ ചിത്രം നമ്മുടെ ഓരോരുത്തരുടെയും മുമ്പിലുണ്ട്. ജീവഛവങ്ങളായ കുട്ടികളുടെയും മുതിർന്നവരുടെയും ചിത്രങ്ങളും കൂട്ടമായി കൊന്നുതള്ളപ്പെട്ട അനേകരുടെയും വീഡിയോകളും ലോകത്തിനു മുന്നിൽ ഒരു ചോദ്യചിഹ്നമായി നിൽക്കുന്നു. ലോകചരിത്രത്തിലെ തന്നെ തുല്യതയില്ലാത്ത ക്രൂരതയാണ് അവിടെ അരങ്ങേറുന്നത്.ലോകമനക്ഷാക്ഷി ഉണരുകയും പീഡിത വിഭാഗത്തിന് ജീവിക്കാനുള്ള അവകാശം സ്ഥാപിച്ചു കൊടുക്കുകയും വേണം. മണ്ഢലം കെ എം സി സി അംഗീകരിച്ച ഐക്യദാർഢ്യ പ്രമേയം ആവിശ്യപ്പെട്ടു.
സംഗമത്തിന് ആക്ടിങ് ജനഃസെക്രട്ടറി സിദ്ദീഖ് ചൗക്കി സ്വാഗതവും ട്യഷറർ ഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു. സമസ്ത ജില്ലാ മുശാവറ അംഗം ചെർക്കള അഹമ്മദ് മുസ്ല്യാരക് ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം ദുബായ് കെ എം സി സി ഉപാധ്യക്ഷൻ ഹസൈനാർ തോട്ടുംഭാഗം സമ്മാനിച്ചു സാമൂഹ്യ, സാംസ്‌കാരിക പ്രവർത്തകനും എഴുത്തുകാരനും യു എഫ് എഫ് സി ദുബായ് ക്ലബിന്റെ സ്ഥാപകനും പ്രവാസ ലോകത്തും നാട്ടിലും നിരവധി സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ നേതൃരംഗത്ത് സജീവ സാന്നിധ്യവുമായിരുന്ന ഇല്യാസ് എ. റഹ്മാന്റെ നിര്യാണത്തിൽ ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി അനുശോചിച്ചു