ദുബൈ: ആതുരസേവന രംഗത്ത് ഒരു കൈതാങ്ങ് എന്ന മഹദ്‌ലക്ഷ്യം മുൻനിർത്തി മണ്ഡലത്തിലെ ജാതിമത ഭേദമന്യേയുള്ള നിർധനരും നിരാലംബരുമായ വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിന് അവസരമൊരുക്കുന്ന സ്‌നേഹ സ്വാന്തന പദ്ധതിക്ക് തുടക്കം കുറിക്കാനും ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന ബൈത്തുറഹ്മകാരുണ്യ ഭവനത്തിന്റെ താക്കോൽ ദാനം ആഗസ്റ്റ് ആദ്യവാരത്തിൽ നടത്തുവാനും തീരുമാനിച്ചു.


ദുബൈ കെ.എം.സി.സി കാസർകോട്മണ്ഡലം കമ്മിറ്റി കഴിഞ്ഞവർഷങ്ങളിലായി നടപ്പിലാക്കിയ സ്വയംതൊഴിൽ പദ്ധതിയായ 8 ഓട്ടോറിക്ഷ വിതരണവും 100 തയ്യൽ മിഷൻ വിതരണവും എൻഡോസൾഫാൻ ദുരിതമേഖലയിൽ റിലീഫ് വിതരണവും നിരവധി അശരണർക്ക് അനുഗ്രഹവും ആശ്വാസവുമായതായി യോഗം വിലയിരുത്തി. സമൂഹത്തിന്റെ താഴെതട്ടിലുള്ളവരെ കണ്ടെത്തി റിലീഫ് പ്രവർത്തനം ശക്തമാക്കുവാനും കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് റമദാൻ ധന്യമാക്കുവാനും പഞ്ചായത്ത് കമ്മിറ്റികളോട് ആവശ്യപ്പെട്ടു.

പ്രസിഡന്റ് മഹ്മൂദ്കുളങ്ങര അധ്യക്ഷത വഹിച്ചു. ദുബൈ കെ.എം.സി.സി. വൈസ് പ്രസിഡന്റ് ഹസൈനാർ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രടട്ടറിസലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. ജില്ലാ ആക്ടിങ്‌സെക്രട്ടറി ഹസൈനാർ ബീജന്തടുക്ക, റിലീഫ് കമ്മിറ്റി ചെയർമാൻ ഗഫൂർ എരിയാൽ,സുബൈർ മൊഗ്രാൽ പുത്തൂർ, ഇ.ബി. അഹമ്മദ് ചെടേക്കാൽ, പി.ടി. നൂറുദ്ധീൻ, റഹീംതാജ്, അസീസ്‌കമാലിയ, സത്താർ നാരമ്പാടി, റഹീം നെക്കര, മുനീഫ് ബദിയഡുക്ക, റസാഖ് ബദിയഡുക്ക, ഷാഫികാളിവളപ്പിൽ, സിദ്ധീഖ് ചൗക്കി, ബഷീർ പി.എ, ഹസൈനാർചൗക്കി, ഷുക്കൂർമുക്രിം, റഫീഖ്കല്ലങ്കൈ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം.സി.സി കാസർകോട്മണ്ഡലം ട്രഷറർ ഫൈസൽ പട്ടേൽ നന്ദി പറഞ്ഞു.

ദുബായ് കെ എം സീ സീ കാസറഗോഡ് മണ്ഡലം കമ്മിറ്റി നടപ്പിലാകുന്ന സ്‌നേഹസ്വന്തന കാരുണ്യ പദ്ദതിക്ക് കെ.എം.സി.സി ഭാരവാഹികളിൽ നിന്നും സ്വരൂപി ക്കുന്ന ഫണ്ടിന്റെ ഉദ്ഘാടനം ദുബൈ കെ.എം.സി.സി. വൈസ് പ്രസിഡന്റ് ഹസൈനാർ തോട്ടുംഭാഗം മണ്ഡലം വൈസ് പ്രസിഡന്റ് ഇ.ബി. അഹമ്മദ് ചെടേക്കാൽ നിന്നും ഫണ്ട് സ്വീകരിച്ച്‌കൊണ്ട് നിർവ്വഹിച്ചു.