ദുബൈ:ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചർ വിങ്ന്റെ ആഭിമുഖ്യത്തിൽ ഒക്‌റ്റോബർ 6ന് വെള്ളിയാഴ്‌ച്ച വൈകുന്നേരം മൂന്ന് മണിമുതൽ ഗർഹൂദ് എൻ.ഐ മോഡൽ സ്‌കൂളിൽ വിദ്യാർത്ഥികൾക്കായി ശിൽപ്പശാല സംഘടിപ്പിക്കും. ശിൽപ്പശാലയിൽ പ്രശസ്ത കരിയർ ഗുരു എം.എസ് ജലീൽ പങ്കെടുക്കും.ഒൻപതാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഇതിൽ പങ്കെടുക്കാൻ അവസരം.അവയ്‌ര്‌നസ് ക്ലാസും ,കൗൺസിലിങ്ങും മറ്റു ഉപദേശ നിർദേശങ്ങളും ശിൽപ്പശാലയിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കും.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം.മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് ആറ്റിട്യൂട് ടെസ്റ്റും ലാഭ്യമാകുന്നതാണ്. ദുബൈ കെ.എം.സി.സി നടത്തി വരുന്ന വിദ്യാഭ്യാസ മേഖലയിലെ വ്യത്യസ്തമായ പ്രവർത്തനങ്ങൾഇതിനകം തന്നെ ഗൾഫിലും നാട്ടിലും നിരവധിപേർക്ക് ജീവിത വിജയം സമ്മാനിച്ചിട്ടുണ്ട്. പാതി വഴിയിൽ പഠനം മുടങ്ങിയ പ്രവാസിക്ക് വിദ്യാഭ്യാസത്തിന്റെ കവാടം വീണ്ടും തുറന്ന് നൽകിയ പത്താം തരം തുല്യതാ പരീക്ഷ ഇതിൽ എടുത്തു പറയേണ്ടതാണ്.

പ്രവാസി വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഏറെ ഉപകാരപ്പെടുന്ന ശിൽപ്പശാലയാണ് കരിയർ ഗുരു എം.എസ് ജലീലിനെ പങ്കെടുപ്പിച്ചുകൊണ്ട് ദുബൈ കെ.എം.സി.സി സംഘടിപ്പികുന്നത്.എം.എസ് ജലീൽ ഒക്ടോബർ1 മുതൽ 10 വരെ ദുബായിൽ ഉണ്ടാകും.കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും 04 2727773 എന്ന നമ്പരിൽ ബന്ധപെടുക.