- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കെ.എം.സി.സി. ബാഡ്മിന്റൺ ടൂർണമെന്റ്; സേവ്യർ റാഫേലും ജിതേഷ് കുമാറും ജേതാക്കൾ
ദുബൈ: താരങ്ങളുടെ പ്രകടനം കൊണ്ടും കാണികളുടെ വൻ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ കെ.എം.സി.സി. ബാഡ്മിന്റൺ ടൂർണമെന്റ്ൽ സേവ്യർ റാഫേലും ജിതേഷ് കുമാറും ജേതാക്കളായി. റിയാസ് ഓറമും വിപിൻ പി.വി.യും റണ്ണഴ്‌സ് കപ്പ് കരസ്ഥമാക്കി. അർഷാദ് & രാംദാസ്, മർശാദ് & തോമസ് എന്നിവർ സെമി ഫൈനലിസ്‌റ് വിജയികളായി. ഏറ്റവും നല്ല പ്രകടനത്തിനുള്ള വ്യക്തിഗത താരമായി നിഗ്‌നേഷിനെയും നല്ല ടിമിനുള്ള അവാർഡിനായി അൻവർ കടോളി, ഫാസിൽ സിഎം. എന്നിവരെയും തെരഞ്ഞെടുത്തു. സെപ്റ്റംബർ 29, 2017 ദുബൈ അൽ റാഷിദിയ സ്പോർട്സ് ഹാളിൽ നടന്ന ടൂർണമെന്റ് കെ.എം.സി.സി. യു.എ.ഇ. ജന.സിക്ര. എളേറ്റിൽ ഇബ്രാഹിം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി. പ്രസി. അൻവർ നഹ ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണവും ദുബൈയിലെ സീനിയർ ബാഡ്മിന്റൺ താരമായ അബ്ദുൽ സലാമിന് തൂണേരി കെ.എം.സി.സി സംഘടിപ്പിച്ച ബാഡ്മിന്റൺ അവാർഡ് സമർപ്പിക്കുകയും ചെയ്തു. അഡ്വ: സാജിദ് അബൂബക്കർ , ഹംസ പയ്യോളി, ഹസ്സൻ ചാലിൽ,പറമ്പത്ത് അഷ്‌റഫ് , സുബൈർ വെള്ളിയോട് ,SK റഫീഖ്, റഹീസ് കോട്ടക്കൽ എന്നിവർ ആശംസകൾ അർപ്പിച
ദുബൈ: താരങ്ങളുടെ പ്രകടനം കൊണ്ടും കാണികളുടെ വൻ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായ കെ.എം.സി.സി. ബാഡ്മിന്റൺ ടൂർണമെന്റ്ൽ സേവ്യർ റാഫേലും ജിതേഷ് കുമാറും ജേതാക്കളായി. റിയാസ് ഓറമും വിപിൻ പി.വി.യും റണ്ണഴ്‌സ് കപ്പ് കരസ്ഥമാക്കി.
അർഷാദ് & രാംദാസ്, മർശാദ് & തോമസ് എന്നിവർ സെമി ഫൈനലിസ്‌റ് വിജയികളായി. ഏറ്റവും നല്ല പ്രകടനത്തിനുള്ള വ്യക്തിഗത താരമായി നിഗ്‌നേഷിനെയും നല്ല ടിമിനുള്ള അവാർഡിനായി അൻവർ കടോളി, ഫാസിൽ സിഎം. എന്നിവരെയും തെരഞ്ഞെടുത്തു.
സെപ്റ്റംബർ 29, 2017 ദുബൈ അൽ റാഷിദിയ സ്പോർട്സ് ഹാളിൽ നടന്ന ടൂർണമെന്റ് കെ.എം.സി.സി. യു.എ.ഇ. ജന.സിക്ര. എളേറ്റിൽ ഇബ്രാഹിം ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി. പ്രസി. അൻവർ നഹ ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷണവും ദുബൈയിലെ സീനിയർ ബാഡ്മിന്റൺ താരമായ അബ്ദുൽ സലാമിന് തൂണേരി കെ.എം.സി.സി സംഘടിപ്പിച്ച ബാഡ്മിന്റൺ അവാർഡ് സമർപ്പിക്കുകയും ചെയ്തു.
അഡ്വ: സാജിദ് അബൂബക്കർ , ഹംസ പയ്യോളി, ഹസ്സൻ ചാലിൽ,പറമ്പത്ത് അഷ്‌റഫ് , സുബൈർ വെള്ളിയോട് ,SK റഫീഖ്, റഹീസ് കോട്ടക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. റഫീഖ് പി.കെ. (ടെക്‌നിക്കൽ ഡയരക്ടർ), സിബി (മാച്ച് റഫറി), ബിജു, റഫീഖ് മീര, സിറാജ്, ഷബീർ, വിപിൻ, ഹസിക്, സത്യൻ, ജലീൽ, അഷ്റഫ് പേരാമ്പ്ര എന്നിവർ ടൂർണമെന്റ്ൽ സാങ്കേതിക പ്രവർത്തകാരായി സേവനമനുഷ്ഠിച്ചു. അബ്ദുൽ സലാമിനുള്ള അവാർഡ് പത്രിക സുബൈർ വെള്ളിയോട് സദസ്സിൽ അവതരിപ്പിച്ചു.
ട്രോഫി വിതരണ ചടങ്ങിന് അഡ്വ: സാജിദ് അബൂബക്കർ, മുഹമ്മദ് തെക്കയിൽ, ഹസ്സൻ ചാലിൽ , അഷ്റഫ് പറമ്പത്ത്, എസ്.കെ.റഫീഖ് , അസീസ് സഅബീൽ എന്നിവർ നേതൃത്വം നൽകി. സുഫൈദ് ഇരിങ്ങണ്ണൂർ, ടി.എം.അഫ്‌സൽ, ബഷിർ തട്ടാറത്ത്, സുഹൈൽ ഇ.പി. മുഹമ്മദലി എൻ.കെ. യുസഫ് സമി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.