- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ.എം.സി.സി കരിയർ ഗൈഡൻസ് പ്രോഗ്രാം
ദുബൈ: ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചർ വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം ഇന്ത്യൻ കോൺസുൽ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് മേഖലയിലെ പ്രഗൽഭനും ഒട്ടേറെ പുരസ്‌ക്കാര ജേതാവുമായ കരിയർ ഗുരു എം.എസ് ജലീൽ ക്ലാസിന് നേതൃത്വം നൽകി. നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കാളികളായി.വിദ്യാഭ്യാസ മേഖലയിൽ സമർപ്പിച്ച സേവനങ്ങളെ മുൻനിർത്തി എൻ.ഐ മോഡൽ സ്‌കൂൾ മുൻ ഡയറക്റ്റർ കെ.സുരേന്ദ്രൻ നായർക്കുള്ള ദുബൈ കെ.എം.സി.സി.യുടെ ശ്രേഷ്ഠ പുരസ്‌ക്കാരം കോൺസുൽ പ്രേംചന്ദ് അദ്ദേഹത്തിന് നൽകി ആദരിച്ചു.സിദ്ദീഖ് ഫോറംഗ്രൂപ്പ്,അബ്ദുൽ റഷീദ് (എൻ.ഐ മോഡൽ സ്‌കൂൾ) എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു. രാജൻ കൊളവിപ്പാലം കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ,എൻ.കെ ഇബ്രാഹിം,മുഹമ്മദ് പട്ടാമ്പി,ആർ.ശുകൂർ,അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ സംബന്ദിച്ചു.മൈ ഫ്യൂച്ചർ വിങ് ചെയർമാൻ അഡ്വ:സാജിദ് അബൂബക്കർ സ്വാഗതവും,ഷഹീർ കൊല്ലം നന്ദിയും പറഞ്ഞു. അസ്ഫാൽ ഖി
ദുബൈ: ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചർ വിംഗിന്റെ ആഭിമുഖ്യത്തിൽ നടത്തിയ കരിയർ ഗൈഡൻസ് പ്രോഗ്രാം ഇന്ത്യൻ കോൺസുൽ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു.ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു. കരിയർ ഗൈഡൻസ് മേഖലയിലെ പ്രഗൽഭനും ഒട്ടേറെ പുരസ്‌ക്കാര ജേതാവുമായ കരിയർ ഗുരു എം.എസ് ജലീൽ ക്ലാസിന് നേതൃത്വം നൽകി.
നൂറുകണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കാളികളായി.വിദ്യാഭ്യാസ മേഖലയിൽ സമർപ്പിച്ച സേവനങ്ങളെ മുൻനിർത്തി എൻ.ഐ മോഡൽ സ്‌കൂൾ മുൻ ഡയറക്റ്റർ കെ.സുരേന്ദ്രൻ നായർക്കുള്ള ദുബൈ കെ.എം.സി.സി.യുടെ ശ്രേഷ്ഠ പുരസ്‌ക്കാരം കോൺസുൽ പ്രേംചന്ദ് അദ്ദേഹത്തിന് നൽകി ആദരിച്ചു.സിദ്ദീഖ് ഫോറംഗ്രൂപ്പ്,അബ്ദുൽ റഷീദ് (എൻ.ഐ മോഡൽ സ്‌കൂൾ) എന്നിവർ ആശംസ നേർന്നുകൊണ്ട് സംസാരിച്ചു.
രാജൻ കൊളവിപ്പാലം കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ,എൻ.കെ ഇബ്രാഹിം,മുഹമ്മദ് പട്ടാമ്പി,ആർ.ശുകൂർ,അഷ്റഫ് കൊടുങ്ങല്ലൂർ എന്നിവർ സംബന്ദിച്ചു.മൈ ഫ്യൂച്ചർ വിങ് ചെയർമാൻ അഡ്വ:സാജിദ് അബൂബക്കർ സ്വാഗതവും,ഷഹീർ കൊല്ലം നന്ദിയും പറഞ്ഞു. അസ്ഫാൽ ഖിറാഅത്ത് നടത്തി.