- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കെ എം സി സിയുടെ പാലക്കാട് ഫെസ്റ്റ് ഇന്ന് അൽ ബറാഹയിൽ
ദുബൈ: ''രാഷ്ട്രീയം മനുഷ്യ നന്മക്ക്'' എന്ന പ്രമേയത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന പാലക്കാട് ഫെസ്റ്റ് നാളെ ഒക്ടോബർ 13 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അൽ ബറാഹ കെ.എം.സി.സി ഗ്രൗണ്ടിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. അഞ്ചു പതിറ്റാണ്ടായി ജില്ലയിലെ രാഷ്ട്രീയ , സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗം സി.എ.എം.എ കരീമിന് സ്‌നേഹാദരം നൽകും. കെ.എം.ഷാജി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.അന്താരാഷ്ട്രതലത്തിൽ വ്യവസായ വാണിജ്യ രംഗത്തും കാരുണ്യ സാംസ്കാരിക മേഖലകളിലും മികവ് തെളിയിച്ച ഡോ: സിദ്ദീഖ് അഹമ്മദിന് പ്രതിഭാ പുരസ്‌ക്കാരം സമ്മാനിക്കും. യൂത്ത് ബിസിനസ്സ് അവാർഡ് എംപി അലികുട്ടിക്കും,കൾച്ചറൽ അവാർഡ് യൂസുഫ് കാരക്കാടിനും നൽകും.സർഗധാര ടീം ഒരുക്കുന്ന ഇശൽ സന്ധ്യ പരിപാടിക്ക് മാറ്റുകൂട്ടും. പരിപാടിയിൽ യു.എ.ഇ യിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും കെ.എം.സി.സി കേന്ദ്ര സംസ്ഥാന നേതാക്കളും സംബന്ധിക്കും എന്ന് സംഘാട
ദുബൈ: ''രാഷ്ട്രീയം മനുഷ്യ നന്മക്ക്'' എന്ന പ്രമേയത്തിൽ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തുന്ന പാലക്കാട് ഫെസ്റ്റ് നാളെ ഒക്ടോബർ 13 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അൽ ബറാഹ കെ.എം.സി.സി ഗ്രൗണ്ടിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
അഞ്ചു പതിറ്റാണ്ടായി ജില്ലയിലെ രാഷ്ട്രീയ , സാമൂഹ്യ സേവന രംഗത്ത് നിറഞ്ഞു നിൽക്കുന്ന സംസ്ഥാന മുസ്ലിം ലീഗ് പ്രവർത്തകസമിതി അംഗം സി.എ.എം.എ കരീമിന് സ്‌നേഹാദരം നൽകും. കെ.എം.ഷാജി എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.അന്താരാഷ്ട്രതലത്തിൽ വ്യവസായ വാണിജ്യ രംഗത്തും കാരുണ്യ സാംസ്കാരിക മേഖലകളിലും മികവ് തെളിയിച്ച ഡോ: സിദ്ദീഖ് അഹമ്മദിന് പ്രതിഭാ പുരസ്‌ക്കാരം സമ്മാനിക്കും.
യൂത്ത് ബിസിനസ്സ് അവാർഡ് എംപി അലികുട്ടിക്കും,കൾച്ചറൽ അവാർഡ് യൂസുഫ് കാരക്കാടിനും നൽകും.സർഗധാര ടീം ഒരുക്കുന്ന ഇശൽ സന്ധ്യ പരിപാടിക്ക് മാറ്റുകൂട്ടും. പരിപാടിയിൽ യു.എ.ഇ യിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും കെ.എം.സി.സി കേന്ദ്ര സംസ്ഥാന നേതാക്കളും സംബന്ധിക്കും എന്ന് സംഘാടകർ അറിയിച്ചു.