ദുബായ്: പിഞ്ചുലൈബയുടെ ജീവൻ രക്ഷിക്കാൻ പരിയാരം മെഡിക്കൽ കോളേജ് മുതൽ തിരുവനന്തപുരം ശ്രീ ചിത്തിരത്തിരുന്നാൾ ഹോസ്പിറ്റൽ വരെ 514 കിലോമീറ്റർ 6 മണിക്കൂർ 37 മിനുറ്റ് കൊണ്ട് പിന്നിട്ട് ചരിത്രം കുറിച്ച ആംബുലൻസ് ഡ്രൈവർ തമീമിനും കൂടെ പോയി തീവ്രപരിചരണം നൽകിയ നഴ്‌സ് ജിന്റോ ക്കും ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം.

ബദിയടുക്ക സ്വദേശി സിറാജ്- ആയിഷ ദംബതികളുടെ ഒരുമാസം പ്രായമായ ലൈബ എന്ന പിഞ്ചുകുഞ്ഞിന്റെ ജീവനുംകൊണ്ട് തിരക്കേറിയ കേരള നിരത്തുകളിലൂടെ കുതിച്ചോടി പ്രതീക്ഷിച്ചതിനും മുംബെ ലക്ഷ്യ സ്ഥാനത്തെത്തിച്ച് ഒറ്റരാത്രി കൊണ്ട് കേരളത്തിന്റെ അഭിമാനമായ തമീം കാസറകോട് അടുക്കത്ത് വയൽ സ്വദേശിയാണ്.

ഡിസംബർ ആദ്യവാരം കാസറകോട് വെച്ച് നടക്കുന്ന ചടങ്ങിൽ സ്‌നേഹോപഹരവും ക്യാഷ് അവാർഡും നൽകുമെന്ന് ദുബായ് കെ എം സി സി കാസർക്കോട് മണ്ഡലം കമ്മറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജന. സെക്രട്ടറി പി. ഡി നൂറുദ്ദീൻ, ട്രഷർ ഫൈസൽ പട്ടേൽ എന്നിവർ അറിയിച്ചു. മത ജാതി രാഷ്ടീയ വൈരങ്ങൾ മാറ്റിവെച്ച് പാതിരാത്രിപോലും ഉറക്കമൊഴിച്ച് പേരോ നാടോ അറിയാത്ത ഒരു കുഞ്ഞിന്റെ ജീവനു വേണ്ടി കൈകോർക്കുന്ന ഈ സംസ്‌കാരമാണു കേരളത്തിന്റെയഥാർത്ഥ പാരംബര്യം.വിദ്വേഷമൊന്നും പരത്താതെ സോഷ്യൽ മീഡിയയെ നന്മയിലേക്ക് എങ്ങനെ സൈൻ ഇൻ ചെയ്യാം എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയായിരുന്നു ഈ ദൗത്യം.

ഇതിനു നേതൃത്വം നൽകിയ ചൈൾഡ് പ്രൊട്ടക്റ്റ് ടീം കേരള,പൊലീസ് ഉദ്യോഗസ്ഥർ, ആംബുലൻസ് ജീവനക്കാരുടെ സംഘടന, സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ, തുടങ്ങിവരെ കമ്മിറ്റി അഭിനന്ദിച്ചു.മണ്ഡലം ഭാരവാഹികളായഇ ബി അഹമദ്, സലീം ചേരങ്കൈ,അസീസ് കമാലിയ, എ കെ കരീം മൊഗർ, സിദ്ദീഖ് ചൗക്കി, സത്താർ ആലമ്പാടി,റഹ്മാൻ പടിഞ്ഞാർ, റഹീം നെക്കര സംബന്ധിച്ചു