അബൂദാബി: അബൂദാബി കാഞ്ഞങ്ങാട് മുൻസിപ്പൽ കെഎംസിസി യുടെ 2018-20 ലേക്കുള്ളകമ്മിറ്റിയെ ഐക്യ ഖണ്ഡേന തിരഞ്ഞെടുത്തു. അഷറഫ് സിയാറത്തിങ്കര അദ്ധ്യക്ഷംവഹിച്ച യോഗത്തിൽ അബൂദാബി കാസറഗോഡ് ജില്ലാ പ്രസിഡണ്ട് പി.കെ. അഹമ്മദ് ബല്ലാകടപ്പുറം ഉൽഘാടനം നിർവ്വഹിച്ചു.

കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് എം.എം. നാസർ കാഞ്ഞങ്ങാട് സെക്രട്ടറി റാഷിദ് എടത്തോട്, ട്രഷറർ സുബൈർ വാടകരമുക്ക്,കാസറഗോഡ് ജില്ലാ ജോയിൻ സെക്രട്ടറി ഷാഫി സിയാറത്തിങ്കര, ബി.എം. കുഞ്ഞബ്ദുല്ല,എ.കെ. മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. അബ്ദുറഹ്മാൻ ആറങ്ങാടി റിപ്പോർട്അവതരിപ്പിച്ചു.

അബുദാബി കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റി 2018 - 2020

പ്രസിഡണ്ട്: അഷ്‌റഫ് സിയാറത്തിങ്കര, ജന.സെക്രട്ടറി: ഇല്യാസ് ബല്ലാകടപ്പുറം,
ട്രഷറർ: അബ്ദുൽ റഹിമാൻ ആറങ്ങാടി.വൈസ് പ്രസിഡണ്ടുമാർ :ഇബ്രാഹിം ആവിയിൽ, ലത്തീഫ് സിയാറത്തിങ്കര, റഫീഖ് കൂളിയങ്കാൽ, സഹീദ് കല്ലൂരാവി,ജോയിൻ സെക്രട്ടറിമാർ: സഫീർ കൂളിയങ്കാൽ, ഫൈസൽ ഞാണിക്കടവ്, റംഷീദ് ആവിയിൽ, സഹീദ്
സിയാറത്തിങ്കര.അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം ജോയിൻ സെക്രട്ടറി സി. റിയാസ് ഇട്ടമ്മൽ
തെരഞ്ഞെടുപ്പ് നിയന്ത്രിച്ച യോഗത്തിൽ ഇൽയാസ് ബല്ല സ്വാഗതവും സഫീർ കൂളിയങ്കാൽ
നന്ദി പറഞ്ഞു.