- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ലീഗ് ഓഫീസ് തകർത്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം; ദുബൈ കെ.എം.സി.സി
ദുബൈ: അങ്ങാടിപ്പുറം ഗവ:പോളിയിൽ നടന്ന എം.എസ്.എഫ് എസ്.എഫ് ഐ തർക്കത്തിന്റെ മറപിടിച്ച് സിപിഎംന്റെ ഒത്താശയോടെ പൊലീസിനെ മുന്നിൽ നിർത്തി പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം ലീഗ് ഓഫീസ് തകർത്ത ഡി.വൈ.എഫ് ഐ- എസ്.എഫ്.ഐ പ്രവർത്തകർ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നും, നാട്ടിലെ സൗഹാർദ്ദന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം എന്നും ദുബൈ മങ്കട മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപെട്ടു. ആക്റ്റിങ് പ്രസിഡന്റ് ജൈസൽ മണിയറയിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം കമ്മിറ്റിയുടെ ദുബൈ കെ.എം.സി.സി മെമ്പർഷിപ്പ് കാമ്പയിനിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി നിഹ്മതുള്ള മങ്കട മങ്കട സി.എച്ച് സെന്റെർ ചെയർമാൻ അബ്ദുൽ അസീസ് പാങ്ങാട്ടിന് നൽകി നിർവഹിച്ചു. മണ്ഡലം കമ്മിറ്റി വിജയകരമായി സംഘടിപ്പിച്ച ഒന്നാമത് അംജദ് മെമോറിയൽ ഫുട്ബാൾ ടൂർണമെന്റിന്റെ വരവ് ചെലവ് കണക്കുകൾ ട്രഷറർ ഷൗക്കത്ത് വെങ്കിട്ട അവതരിപ്പിച്ചു. മണ്ഡലം നേതാക്കളായ അബ്ദുൽ നാസർ കൂടിലങ്ങാടി,റാഫി കൊളത്തൂർ എന്നിവർ സംബന്ദിച്ചു. മണ്ഡലം
ദുബൈ: അങ്ങാടിപ്പുറം ഗവ:പോളിയിൽ നടന്ന എം.എസ്.എഫ് എസ്.എഫ് ഐ തർക്കത്തിന്റെ മറപിടിച്ച് സിപിഎംന്റെ ഒത്താശയോടെ പൊലീസിനെ മുന്നിൽ നിർത്തി പെരിന്തൽമണ്ണ മണ്ഡലം മുസ്ലിം ലീഗ് ഓഫീസ് തകർത്ത ഡി.വൈ.എഫ് ഐ- എസ്.എഫ്.ഐ പ്രവർത്തകർ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം എന്നും, നാട്ടിലെ സൗഹാർദ്ദന്തരീക്ഷം തകർക്കുന്ന ഇത്തരം പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നവരെ മാതൃകാപരമായി ശിക്ഷിക്കണം എന്നും ദുബൈ മങ്കട മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപെട്ടു.
ആക്റ്റിങ് പ്രസിഡന്റ് ജൈസൽ മണിയറയിൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം കമ്മിറ്റിയുടെ ദുബൈ കെ.എം.സി.സി മെമ്പർഷിപ്പ് കാമ്പയിനിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി നിഹ്മതുള്ള മങ്കട മങ്കട സി.എച്ച് സെന്റെർ ചെയർമാൻ അബ്ദുൽ അസീസ് പാങ്ങാട്ടിന് നൽകി നിർവഹിച്ചു.
മണ്ഡലം കമ്മിറ്റി വിജയകരമായി സംഘടിപ്പിച്ച ഒന്നാമത് അംജദ് മെമോറിയൽ ഫുട്ബാൾ ടൂർണമെന്റിന്റെ വരവ് ചെലവ് കണക്കുകൾ ട്രഷറർ ഷൗക്കത്ത് വെങ്കിട്ട അവതരിപ്പിച്ചു. മണ്ഡലം നേതാക്കളായ അബ്ദുൽ നാസർ കൂടിലങ്ങാടി,റാഫി കൊളത്തൂർ എന്നിവർ സംബന്ദിച്ചു. മണ്ഡലം ജന:സെക്രട്ടറി സബാഹ് കടന്നമണ്ണ സ്വാഗതവും സെക്രട്ടറി സലിം വെങ്കിട്ട നന്ദിയും പറഞ്ഞു.