ഹ്‌റൈൻ കെ എം സി സി ആരോഗ്യ വകുപ്പുമായി സഹകരിച്ചു മണ്മറഞ്ഞ മഹാനായ നേതാവ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സ്മരണാർത്ഥം നടത്തുന്ന ഒമ്പതാമത് ജീവസ്പര്ഷം സമൂഹ രക്ത ദാന ക്യാമ്പ് 2015 ഓഗസ്റ്റ് 7 വെള്ളി രാവിലെ 8 മുതൽ 3 വരെ ബഹ്‌റൈൻ സൽമാനിയ മെഡിക്കൽ സെന്ററിൽ വച്ച് നടക്കും.

ഇതുവരെ നടന്ന രക്തദാന ക്യാമ്പുകളിൽ 1500 ലതികം പേർ രക്തം ദാനം ചെയ്തിട്ടുണ്ട് .കൂടാതെ അടിയന്തിര ആവശ്യങ്ങളിൽ ബി ഡി എഫ് ഹോസ്പിറ്റലിലും ഹമദ് ഹോസ്പിറ്റലിലും രക്തം നല്കിയിട്ടുണ്ട്.

അപകടം ,രോഗം തുടങ്ങിയ കാരണം രക്തം നഷ്ടപ്പെട്ടു മരണത്തെ അഭിമുഖീ കരിക്കുന്ന സഹോദരങ്ങളെ സഹായിക്കുക എന്ന ലക്ഷ്യം മുൻനിർത്തി നടത്തുന്ന ഈ മഹത് സംരംഭ ത്തിൽ താങ്കളുടെയും സഹ പ്രവർതകരുടെയും പങ്കാളിത്തവും സഹായ സഹകരണവും ഉണ്ടാകണമെന്നും സവിനയം അഭ്യർത്ഥിക്കുന്നു.