മനാമ: പി.കെ.കുഞ്ഞാലി കുട്ടി നയിച്ച കേരള യാത്രക്കിടെ,കിഡ്‌നി രോഗിക്ക് ചികിത്സാ സഹായം നല്കിയത് ശ്രദ്ധേയമായി.ഇരു വൃക്കകളും തകരാറിലായ കൊല്ലം കണ്ണനല്ലൂർ വടക്കേമുക്ക് സ്വദേശി നവാസ് എന്ന യുവാവിനാണ് കെ എം സി സി ബഹ്‌റൈൻ സൗത്ത് സോൺ വക സഹായം നല്കിയത്.

ഓർഗനൈസിങ് സെക്രെട്ടറി നവാസ് കുണ്ടറയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക കൊല്ലം അയത്തിൽ ജംഗഷനിൽ നടന്ന കേരളയാത്രയുടെ ജില്ലയിലെ സമാപന സമ്മേളന ചടങ്ങിൽ ജാഥാ ക്യാപ്ടൻ കൂടിയായ മന്ത്രി പി.കുഞ്ഞാലികുട്ടി രോഗിക്ക് കൈമാറി.

എംപി. മാരായ ഇ.റ്റി.മുഹമ്മദ് ബഷീർ,പി.വി.അബ്ദുൽ വഹാബ്,മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ്, കൊല്ലം ജില്ലാ പ്രസിഡന്റ് ഡോ.എ.യൂനുസ്‌കുഞ്ഞ് എക്‌സ്.എം.എൽ .എ.,ജനറൽ സെക്രട്ടറി അൻസാറുദ്ദിൻ ,ചന്ദ്രിക ഡയരക്ടർ പി.കെ.കെ.ബാവ,എ.എ.അസീസ് എംഎ‍ൽഎ. കബീർ ബാഖവി ,മഹിളാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ബിന്ദു കൃഷ്ണ,തുടങ്ങി യു.ഡി.എഫ് ന്റെയും മുസ്ലിം ലീഗിന്റെയും സംസ്ഥാന ജില്ലാ നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.