മനാമ ; മുസ്ലിം ലീഗിന്റെ 68 ാം സ്ഥാപകദിനഘോഷത്തോടനുബന്ധിച്ചു കെ എം സി സി ബഹ്‌റൈൻ മനാമയിൽ സംഘടിപ്പിച്ച സമ്മേളന വേദി,ഇതര സംഘടനകൾക്ക് കൂടി മാതൃക കാട്ടി ജീവകാരുണ്യ പ്രവർത്തനത്തിന്റെ മറ്റൊരു ചരിത്ര മുഹൂർത്തത്തിനു കൂടി വേദിയായി. നിരവധി വർഷങ്ങൾ ബഹ്‌റൈനിലെ പ്രവാസ ഭൂമിയിൽ കഠിനാദ്ധ്വാനം ചെയ്തിട്ടും വീടെന്ന സ്വപ്നം സഫലീകരിക്കാൻ കഴിയാതെ പോയ,സംസ്ഥാനത്തുടനീളം അൻപത്തിയോന്നു ഭവന രഹിതരായ പ്രവാസികൾക്കാണ് മഹാനായ ശിഹാബ് തങ്ങളുടെ സ്മരണയിൽ ബഹ്‌റൈൻ കെ എം സി സി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന 'പ്രവാസി ബൈത്തുറഹ്മ' എന്ന പേരിലുള്ള കാരുണ്യ ഭവനങ്ങളിൽ പതിനെട്ടാമത്തെ വീടിന്റെ താക്കോൽ ബഹറൈനിൽ വച്ച് തന്നെ കൈമാറിയത് കെ എം സി സി യുടെ പ്രവാസലോകത്തെ തുല്യതയില്ലാത്ത സേവന പ്രവർത്തനത്തിന്റെ മറ്റൊരു നാഴികകല്ലായി മാറുകയായിരുന്നു.

മുപ്പതു വർഷങ്ങളായി ബഹ്‌റൈൻ പ്രവാസിയും കെ എം സി സി യുടെ സജീവ പ്രവർത്തകനുമായ കാസർകോട് ബള്ളൂർ സ്വദേശി ഹനീഫക്കാണ് ബഹ്‌റൈൻ കെ എം സി സി സ്വാന്തനമായി കാരുണ്യ ഭവന ത്തിന്റെ താക്കോൽ കൈമാറിയത്. നെഞ്ചുരുക്കുന്ന പ്രവാസത്തിന്റെ ആദികൾക്കിടയിൽ സ്വന്തമായി വീടെന്ന സ്വപ്നം കയ്യെത്താദൂരത്തിരിക്കുന്ന നിർധനരായ 51 ബഹ്‌റൈൻ പ്രവാസികൾക്ക് വീടൊരുക്കുന്ന മഹൽ കർമ്മമാണ് ഇന്ന് പ്രവാസലോകത്തിനു മാതൃകയായി കെ എം സി സി ബഹ്‌റൈൻ നടത്തി വരുന്നപ്രവാസി ബൈത്ത് റഹ്മ പദ്ധതി.ഇതിൽ ബഹറിനിൽ നിന്നും പ്രവസികലായിരിക്കെ മരണപെട്ടവരുടെ രണ്ടു കുടുംബങ്ങളും ഉൾപ്പെടും.

ചരിത്രത്തിലാദ്യമായി പ്രവാസികൾക്ക് മാത്രമായി ഇത്തരത്തിലൊരു ഭവന പദ്ധതിയൊരുക്കുന്നതു ബഹ്‌റൈൻ കെ എം സി സി യാണെന്ന പ്രത്യേകത കൂടിയുണ്ട് .അതോടൊപ്പം ഗൾഫിൽ വച്ചുതന്നെ താക്കോൽ ദാനം നടത്തുന്നുവെന്നത് ബഹ്‌റൈൻ കെ എം സി സി യെ ജീവ കാരുണ്യ പ്രവർത്തന ചരിത്രത്തിൽ വെറിട്ടതാക്കുന്നു .കെ എം സിസി ബഹ്‌റൈൻ, ഇന്ന് പ്രവാസ ലോകത്ത് ഇതര സാമൂഹ്യ പ്രവർത്തകരും സംഘടനകളും ചർച്ചചെയ്യപ്പെടുന്ന നാമമാണ്. ബഹ്‌റൈനിൽ മലയാളികളുടെ പ്രവാസ ജീവിതത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുള്ളതുപോലെ തന്നെ ഇവിടെ ശ്രേദ്ധേയമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന കെ എം സി സി ക്കും അത്രയേറെ പഴക്കമുണ്ട്. നാലു പതിറ്റാണ്ടുകളായി കെ എം സി സി യുടെ പ്രവർത്തനം തുല്യതയില്ലാത്തതാണ്.

ആദ്യ ഘട്ടത്തിൽ കാസർകോട് മുതൽ കൊല്ലം വരെ യുള്ള ജില്ലകളിൽ പൂര്ത്തിയായി വരുന്ന ഇരുപത്തിഒന്നു വീടുകളിൽ 19മത്തെ വീടിന്റെ താക്കോൽ ദാനമാണ് കഴിഞ്ഞ ദിവസം ബഹറൈനിലെ കെ എം സി സി യുടെയും വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കളുടെയും സാന്നിധ്യത്തിൽ മുസ്ലിലീഗ് അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നടത്തിയത്. പ്രവാസി കമ്മിഷൻ അംഗം സോമൻ ബേബി ,നജീബ് കാന്തപുരം,ഫരീദ് റഹ്മാനി,എസ്.എം.അബ്ദുൽ വാഹിദ് ,ബിനു കുന്നന്താനം,തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.പ്രവാസികളായ നിർധനർക്ക് വീടോരുക്കുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാകുവാൻ സമൂഹത്തിലെ എല്ലാവിഭാഗം പ്രവാസികളുടെയും സജീവ പങ്കാളിത്തം പ്രശംസനീയമാണെന്നു കെ എം സി സി സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീലും,ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കലും അഭിപ്രായപ്പെട്ടു.