മനാമ: പ്രവാസി മന്ത്രാലയം നിർത്തലാക്കി വിദേശകാര്യ വകുപ്പിൽ ലയിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം പുനപരിശോധിക്കനമെന്ന് കെ എം സി സി ബഹ്‌റൈൻ സൗത്ത് സോൺ കമ്മിറ്റി പ്രമേയത്തിലൂടെ കേന്ദ്ര ഗവന്മേന്റിനോടാവശ്യപ്പെട്ടു. പ്രവാസി ക്ഷേമത്തിനായി യു.പി.എ.സർക്കാർ ആരംഭിച്ച പ്രവാസി മന്ത്രാലയം നിർത്തിയതിലൂടെ ലോകത്താകമാനമുള്ള കോടിക്കണക്കിന് പ്രവാസികളെയാണ് കേന്ദ്ര സർക്കാർ വഞ്ചിചിരിക്കുന്നത്. രാജ്യത്തിന് വിദേശ നാണ്യവരുമാനത്തിൽ ഗണ്യമായ പങ്കു വഹിക്കുന്നത് പ്രവാസികളാണെന്നിരിക്കെ സർക്കരാനേറ്റ ഈ തീരുമാനം എന്തുകൊണ്ടും പ്രതിഷേധാർഹമാണ്.

ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുക ഗൾഫു മേഖലയിലുള്ള മലയാളികളായ പ്രവാസികൾക്കായിരിക്കും .ഗൾഫ് മലയാളികൾക്ക് നേരിട്ട് തങ്ങളുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ് ഇതുവഴി നഷ്ടമായിരിക്കുന്നത്. പ്രവാസി മന്ത്രാലയം കൂടുതൽ കാര്യക്ഷമായരീതിയിൽ പുനരാരംഭിക്കനമെന്നും പ്രവാസികളോട് മോദി സർക്കാർ കാണിക്കുന്ന അവഹേളനം അവസാനിപ്പിക്കനമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

മെമ്പർ ഷിപ്പിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ , എന്നീ ജില്ലകളിൽ നിന്നുള്ള അംഗങ്ങളുടെ ജനറൽ ബോഡിയോഗം 2015 2017 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.സംസ്ഥാന റിട്ടേനിങ് ഓഫീസർ റ്റി.പി.മുഹമ്മദ് അലി യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എസ്.വി.ജലീൽ,ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, കെ.എം.സൈഫുദീൻ, പി.എച്.അബ്ദുൽ റഷീദ്, ഷറഫുദ്ദീൻ മാരായമംഗലം ,തുടങ്ങിയവർ പ്രസംഗിച്ചു.നവാസ് കുണ്ടറ ,അബ്ദുൽ സലിം,അബ്ദുൽ ഖാദർ ചേലക്കര,ഹനീഫ, ഷാനവാസ് കായംകുളം,....തുടങ്ങിയവർ പങ്കെടുത്തു.

ഭാരവാഹികൾ,പി.എച്ച്.അബ്ദുൽ റഷീദ് (പ്രസിഡന്റ്),തേവലക്കര ബാദുഷ (ജനറൽ സെക്രട്ടറി )അബ്ദുൽ റഷീദ് ചേലക്കര (ട്രഷറർ)നവാസ് കുണ്ടറ (ഓർഗനൈസിങ് സെക്രട്ടറി )അബ്ദുൽ സലിം കാഞ്ഞാർ ,ജാഫർ സാദിഖ് തങ്ങൾ പാടൂർ ,ഫിറോസ് പന്തളം,നിസാർ നെടുങ്കണ്ടം (വൈസ് പ്രസിഡന്റ്)ഷാനവാസ് കായംകുളം,റാഷിദ് അവിയൂർ ,മുഹമ്മദ് ഹനീഫ ,നിസാമുദീൻ കൊല്ലം,(ജോ.സെക്രട്ടറി). പി.എച്ച്.അബ്ദുൽ റഷീദ് സ്വാഗതവും നവാസ് കുണ്ടറ നന്ദിയും പറഞ്ഞു