മനാമ: കെ എം സി സി സേവനരംഗത്തെ ഏറ്റവും അനുഗ്രഹീതമായ പ്രസ്ഥാനമാണെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.ഹ്രസ്വ സന്ദർശനാർത്ഥം ബഹറിനിൽ എത്തിയ അദേഹത്തിനു കെ എം സി സി ബഹ്‌റൈൻ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാധാരണക്കാരായ നേതാക്കളാണ് കെ എം സി സി ക്കുള്ളത് അതുകൊണ്ട് തന്നെ അതിനെ ഏറെ ജനകീയവുമാക്കി. ബൈത്തുൽരഹ്മ പോലുള്ള പദ്ധതികൾ ഏറെ മാതൃകാ പരമാണെന്നും അദ്ധെഹം കൂട്ടിച്ചേർത്തു .കെ എം സി സി ബഹ്‌റൈൻ മനാമ ഓഫീസിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം, കണ്ണൂർ ജില്ലാ ഓർഗനൈസിങ് സെക്രട്ടറി അഹമദ് കണ്ണൂരിന് ശിഹാബ് തങ്ങൾ സ്മരണികയുടെ പ്രതി നല്കി അദ്ദേഹം നിർവഹിച്ചു .

ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് എസ് .വി.ജലീൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, ട്രഷറർ ആലിയ ഹമീദ് ഹാജി ,നേതാക്കളായ സി.കെ.അബ്ദുൽ റഹുമാൻ, കുന്നോത്ത് കുഞ്ഞബ്ദുള്ള ഹാജി,റ്റി.അന്തുമാൻ, റസാഖ് മൂഴിക്കൽ ,പി.വി സിദ്ദിഖ്,ഗഫൂർ കൈപ്പമംഗലം ,സൈനുദീൻ കണ്ണൂർ എന്നിവരും വിവിധ ജില്ലാ ഏരിയ നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.