മനാമ: വിവാഹ ധൂർത്തിനും ആഡംഭരത്തിനുമെതിരെ, കേരളത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് തുടങ്ങിയ കാമ്പയിൻ പ്രവാസികൾക്കിടയിൽ കെ എം സി സി സംഘടിപ്പിക്കുന്നു. കാമ്പയിന്റെ ഉദ്ഘാടനം മുൻ വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ് എംപി 25 ശനിയാഴ്ച വൈകിട്ട് ഏഴിന് അൽ രാജാ സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.

സമൂഹത്തെ മുഴുവൻ സാമ്പത്തിക അരാജകത്വത്തിലേക്ക് നയിക്കുന്ന വിവാഹ വിവാഹേതര ആർഭാടങ്ങളുടെ ഭവിഷത്തുകളെകുറിച്ച് പ്രവാസികളിൽ അവബോധം സൃഷ്ടിക്കുന്നതിന് ഈ കാമ്പയിനിലൂടെ സാധിക്കുമെന്ന് കരുതുന്നതായി സംഘാടകർ പറഞ്ഞു.ഇത്തരം സാമൂഹ്യ തിന്മകൾ ഏറി വരുന്നതിനാലാണ് മുസ്ലിം ലീഗും കെ എം സി സി യുൾപ്പടെ യുള്ള മറ്റു സംഘടനകളും ഇത്തരം കാമ്പയിനുകൾ നടത്തുന്നതെന്നും അവർ വ്യക്തമാക്കി.

പ്രമുഖ വാഗ്മി സിദ്ദീഖലി രാങ്ങാട്ടൂർ മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങിൽ ബഹ്‌റൈനിലെ വിവിധ മുസ്ലിം സംഘടനകളെ പ്രതിനിധീകരിച്ച് സയ്യിദ് ഫഖ്രുദീൻ കോയ തങ്ങൾ (സമസ്ത)സഈദ് റമദാൻ നദുവി (കെ .ഐ.ജി.)കെ.അബ്ദുൽകരീം (അൽ.അൻസാർ സെന്റെർ )എം.സി.അബ്ദുൽകരീം (ഐ.സി.എഫ് )ഷുഹൈൽ മേലടി (കെ.എന.എം)റിയാസ് (ഇന്ത്യൻ ഇസ്ലാഹി സെന്റർ )എന്നിവർ പ്രസംഗിക്കും.

കൂടാതെ വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കളും സംബന്ധിക്കുന്നതാണ്.സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളതായും കെ എം സി സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ അറിയിച്ചു.വിവരങ്ങൾക്ക് 33276854 ,39556109